കേരളം

kerala

ETV Bharat / sitara

'ദൈവം മനുഷ്യനായി അവതരിക്കുമ്പോള്‍...' മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മധുപാല്‍ - മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മധുപാല്‍

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരായ ഒരു സംഘം പെണ്‍കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിയുടെ സഹായത്തോടെ തിരികെ വീടുകളില്‍ എത്തിച്ചേരാന്‍ സാധിച്ചത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കൊപ്പമായിരുന്നു മധുപാലിന്‍റെ അഭിനന്ദന കുറിപ്പ്

madhupal  Madhu Pals Facebook post congratulates CM Pinarayi Vijayan  'ദൈവം മനുഷ്യനായി അവതരിക്കുമ്പോള്‍...' മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മധുപാല്‍  മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മധുപാല്‍  മുഖ്യമന്ത്രി പിണറായി വിജയന്‍
'ദൈവം മനുഷ്യനായി അവതരിക്കുമ്പോള്‍...' മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മധുപാല്‍

By

Published : Mar 26, 2020, 1:34 PM IST

ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യമൊട്ടാകെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന് പുറത്ത് പഠനാവശ്യങ്ങള്‍ക്കും മറ്റുമായി പോയിട്ടുള്ളവര്‍ മടങ്ങിയെത്താനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. യാത്ര സൗകര്യങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചതോടെ തിരികെ നാട്ടിലെത്താനുള്ള ശ്രമങ്ങളും പാഴായി. അത്തരത്തില്‍ ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട് അര്‍ധരാത്രി വഴിയില്‍ കുടുങ്ങിയ ഒരു സംഘം പെണ്‍കുട്ടികള്‍ക്ക് തുണയായത് സംസ്ഥാനത്തിന്‍റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ദൈവം പലപ്പോഴും മനുഷ്യന്‍റെ രൂപം സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകനും നടനുമായ മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്... അരൂപിയായി അത് അഭയം നല്‍കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു... ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണ്. ചൈനയിലെ വുഹാനിൽ രോഗികൾക്ക് ആശ്രയമായ ഡോക്ടർമാരെയും നഴ്‍സുമാരെയും ആ ജനത ആദരപൂർവം യാത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു. ദൈവത്തെ മുന്നിൽ കണ്ടത് പോലെ നമസ്‍ക്കരിച്ചു. ഒരിക്കൽ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാൻ വാക്കാകുന്നത് ഈശ്വരൻ തന്നെയാണ്....' ഇതായിരുന്നു മധുപാലിന്‍റെ കുറിപ്പ്.

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരായ ഒരു സംഘം പെണ്‍കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിയുടെ സഹായത്തോടെ തിരികെ വീടുകളില്‍ എത്തിച്ചേരാന്‍ സാധിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസമാണ് ടെമ്പോ ട്രാവലറില്‍ കേരളത്തിലേക്ക് യാത്രതിരിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയില്‍ ഇറക്കാൻ മാത്രമേ സാധിക്കുവെന്ന് ഡ്രൈവര്‍ പറഞ്ഞു. മുത്തങ്ങയില്‍ ഇറങ്ങുന്നത് രാത്രിയില്‍ അപകടമായതുകൊണ്ട് തോല്‍പ്പെട്ടിയിലേക്ക് പോയി. അതേസമയം സംഘത്തിലുണ്ടായിരുന്ന ആതിര മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് വിളിച്ചു. അര്‍ധരാത്രിയിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തു. ഉടന്‍ തന്നെ സുരക്ഷിതമായി അവരെ വീടുകളിലെത്തിക്കുന്നതിന് നടപടിയും എടുത്തു. വേണ്ട മുൻകരുതല്‍ എടുത്തശേഷമാണ് ഇവരെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയച്ചത്.

ABOUT THE AUTHOR

...view details