കേരളം

kerala

ETV Bharat / sitara

മാക്ടയുടെ ചെയർമാനായി സംവിധായകന്‍ ജയരാജിനെ തെരഞ്ഞെടുത്തു - jayaraj

നാല് വിഭാഗങ്ങളിലായി 46 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 21 പേരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മാക്ടയുടെ ചെയർമാനായി സംവിധായകന്‍ ജയരാജിനെ തെരഞ്ഞെടുത്തു

By

Published : Jun 30, 2019, 3:57 PM IST

മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി സുന്ദർ ദാസ്, ട്രഷറർ സ്ഥാനത്തേക്ക് എ എസ് ദിനേശ്, വൈസ് ചെയർമാൻമാരായി എം പത്മകുമാർ, എ കെ സന്തോഷ്, ജോയിന്‍റ് സെക്രട്ടറിമാരായി മാർത്താണ്ഡൻ ജി, പി കെ ബാബുരാജ്, സേതു എന്നിവരെയും യോഗം തെരഞ്ഞെടുത്തു. മാക്ടയുടെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും യോഗത്തില്‍ തെരഞ്ഞെടുത്തു.

നാല് വിഭാഗങ്ങളിലായി 46 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 21 പേരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേട് കാരണം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു. എന്നാൽ അപാകതകൾ പരിഹരിക്കാമെന്ന ഭരണസമിതി ഉറപ്പിന്മേലാണ് മുൻനിശ്ചയപ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ കോടതി അനുവാദം നല്‍കിയത്.

For All Latest Updates

ABOUT THE AUTHOR

...view details