മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ മാർക്കോണി മത്തായിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് സേതുപതി സിനിമാ നടനായും ജയറാം സെക്യൂരിറ്റി വേഷത്തിലും പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം റൊമാന്‍റിക് കോമഡി ട്രാക്കിലുള്ളതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സനിൽ കളത്തിലാണ് മാര്‍ക്കോണി മത്തായി സംവിധാനം ചെയ്തിരിക്കുന്നത്. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി മത്തായി.
എല്ലാറ്റിനോടും പ്രണയമാണ് മത്തായിക്ക് ; മാര്‍ക്കോണി മത്തായി ട്രെയിലര്‍ എത്തി - ജയറാം
റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്
സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുവെക്കുന്ന മാര്‍ക്കോണി മത്തായിയില്‍ ആത്മീയയാണ് നായികയായി എത്തുന്നത്. ജയറാമിനൊപ്പം ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ് ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്തത്. അനില്‍ പനച്ചൂരാന്‍, ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.