കേരളം

kerala

മുരളിയുടെ ഓര്‍മദിനത്തില്‍ പ്രിയ സുഹൃത്ത് എംഎ ബേബിയുടെ കുറിപ്പ്

By

Published : Aug 6, 2020, 1:31 PM IST

അദ്ദേഹത്തിനോടുണ്ടായിരുന്ന സുഹൃത്ത് ബന്ധത്തെ കുറിച്ചും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ എം.എ ബേബി പറയുന്നത്. തന്‍റെ രാഷ്ട്രീയ ജീവിതത്തിന് കൈത്താങ്ങായി മുരളി പ്രവര്‍ത്തിച്ചതിനെ കുറിച്ചെല്ലാം എം.എ ബേബി കുറിപ്പില്‍ വിവരിക്കുന്നുണ്ട്

ma baby facebook post about late actor murali  എംഎ ബേബിയുടെ കുറിപ്പ്  മുരളിയുടെ ഓര്‍മദിനം  ma baby facebook post  late actor murali
മുരളിയുടെ ഓര്‍മദിനത്തില്‍ പ്രിയ സുഹൃത്ത് എംഎ ബേബിയുടെ കുറിപ്പ്

അഭിനയംകൊണ്ടും നിലപാടുകൊണ്ടും മലയാളിയെ അമ്പരപ്പിച്ച നടന്‍ മുരളി വിടപറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം തികയുകയാണ്. മ​ല​യാ​ള സി​നി​മ​യി​ലെ ക​രു​ത്താ​ര്‍​ജി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ജീ​വ​നാ​യി​രു​ന്നു ഈ ​ന​ട​ന്‍. താരത്തിന്‍റെ ഓര്‍മദിനത്തില്‍ തന്‍റെ പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളിയോടൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിപിഎം നേതാവ് എം.എ ബേബി. അദ്ദേഹത്തിനോടുണ്ടായിരുന്ന സുഹൃത്ത് ബന്ധത്തെ കുറിച്ചും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ എം.എ ബേബി പറയുന്നത്. തന്‍റെ രാഷ്ട്രീയ ജീവിതത്തിന് കൈത്താങ്ങായി മുരളി പ്രവര്‍ത്തിച്ചതിനെ കുറിച്ചെല്ലാം എം.എ ബേബി കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

'പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളി ഓര്‍മയായിട്ട് 11 വര്‍ഷം. കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെയാണ് മുരളി വിടവാങ്ങിയത്. വളരെ വര്‍ഷങ്ങളായുള്ള അടുപ്പം ഉണ്ടായിരുന്നു സമപ്രായക്കാരായ ഞങ്ങള്‍ തമ്മില്‍. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചുകൊണ്ടാണ് തന്‍റെ പ്രത്യക്ഷ രാഷ്ട്രീയ നിലപാട് മുരളി പ്രഖ്യാപിച്ചത്. പിന്നീട് പുരോഗമന പ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ യോജിച്ച് നില്‍ക്കുന്നതില്‍ മറ്റുപല കലാകാരന്മാരില്‍നിന്നും വ്യത്യസ്ഥമായ ആര്‍ജവം മുരളി പ്രകടിപ്പിച്ചു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ കുണ്ടറയില്‍ നിന്നും മത്സരിക്കുമ്പോള്‍ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഏറ്റെടുക്കുന്ന മുഴുവന്‍ ചുമതകളും അദ്ദേഹം തന്‍റെ താര പരിവേഷം മാറ്റി വെച്ച്‌ സ്വയം ഏറ്റെടുത്തു. ഏപ്രില്‍ മാസത്തെ കടുത്ത ചൂടിനെ വക വെക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടനാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം ആയിരിക്കും. രാഷ്ട്രീയമായി ഒരേ പാതയില്‍ തന്നെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത് എങ്കിലും അതില്‍ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന പ്രിയ സുഹൃത്തിനെയാണ് മുരളിയുടെ വേര്‍പാടോടെ എനിക്ക് നഷ്ടമായത്. പ്രിയ സഖാവിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ സമരണാഞ്ജലികള്‍' എംഎ ബേബി കുറിച്ചു.

ഹരിഹരന്‍റെ പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യം റിലീസായ ചിത്രം. 2013ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരുവാണ് അവസാന ചിത്രം.

ABOUT THE AUTHOR

...view details