തിരുവനന്തപുരം: പ്രശസ്‌ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്‌ണന്‍റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കവയത്രിയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്നു. 2013ല്‍ റിലീസ് ചെയ്‌ത മലയാള ചലച്ചിത്രം മിസ്റ്റര്‍ ബീന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. എം.ജി.രാധാകൃഷ്‌ണൻ സംഗീതം നൽകിയ ലളിതഗാനങ്ങളുടെ രചയിതാവായും പ്രവർത്തിച്ചു. തിരുവനന്തപുരത്തെ പൊതു പരിപാടികളിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു പത്മജ രാധാകൃഷ്ണൻ.
എം.ജി രാധാകൃഷ്‌ണന്‍റെ ഭാര്യയും ഗാനരചയിതാവുമായ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു - mg sreekumar daughter- in- law
കവയത്രിയും ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ ലളിതഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്
പത്മജ രാധാകൃഷ്‌ണൻ
2010ലാണ് ഭർത്താവ് എം.ജി രാധാകൃഷ്‌ണൻ അന്തരിച്ചത്. സൗണ്ട് ഡിസൈനർ എം.ആർ.രാജാകൃഷ്‌ണൻ, മകള്‍ കാര്‍ത്തിക എന്നിവരാണ് മക്കൾ. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, ഗായകൻ എം.ജി ശ്രീകുമാർ എന്നിവർ ഭർതൃസഹോദരങ്ങളാണ്.
Last Updated : Jun 15, 2020, 10:49 AM IST