കേരളം

kerala

By

Published : Jun 13, 2021, 10:42 AM IST

ETV Bharat / sitara

'വിക്ര'ത്തിലേക്ക് സ്വാഗതം ; കെജിഎഫിന്‍റെ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ലോകേഷ് കനകരാജ്

കെജിഎഫ് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് എന്ന ഇരട്ട സഹോദരങ്ങളാണ് കമൽഹാസൻ- ഫഹദ് ഫാസിൽ ചിത്രം 'വിക്ര'ത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

വിക്രം ലോകേഷ് കനകരാജ് വാർത്ത  കെജിഎഫ് സ്റ്റണ്ട് അൻബറിവ് വാർത്ത  വിക്രം കമൽ ഹാസൻ അൻപറിവ് വാർത്ത  കമൽ ഹാസൻ അൻപറിവ് വിക്രം വാർത്ത  കമൽ ഹാസൻ അൻപറിവ് ലോകേഷ് കനകരാജ് വാർത്ത  anbariv masters vikram film tamil news  anbariv lokesh kanagaraj vikram news  lokesh kanagaraj stunt choreographers anbariv news  kamal hassan stunt choreographers anbariv news  anbumani arivumani stunt news
ലോകേഷ് കനകരാജ്

കമൽ ഹാസൻ ചിത്രം വിക്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്‌ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്‌സ്. ശങ്കറിന്‍റെ ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്.

സംവിധായകന്‍റെ കൈതിയിലെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവ് എന്ന ഇരട്ട സഹോദരങ്ങൾ തന്നെയാണ് 'വിക്ര'ത്തിലും സംഘട്ടന രംഗങ്ങൾ ഒരുക്കുന്നതെന്ന വാർത്ത ലോകേഷ് കനകരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അൻപറിവിന് സ്വാഗതം' എന്ന് കുറിച്ചുകൊണ്ട് കമൽഹാസന്‍, അന്‍പുമണി, അറിവുമണി ഇരട്ട സഹോദരങ്ങൾ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കെജിഎഫ് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാക്കളായ സ്റ്റണ്ട് കൊറിയോഗ്രാഫർമാരാണ് അൻപറിവ് മാസ്റ്റേഴ്‌സ്.

'ഇതുക്ക്‌ താനേ ആസൈപ്പെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച സംഘം തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും പ്രവർത്തിച്ചു. ദുൽഖർ സൽമാൻ നായകനായ സോളോയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

More Read: കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്‍റെ ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരന്‍?

ആക്ഷൻ എന്‍റർടെയ്‌നറായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന താരമാകും. വിജയ് സേതുപതിയും മുഖ്യകഥാപാത്രമാകുമെന്ന് സൂചനയുണ്ട്. മലയാളിയായ ഗിരീഷ് ഗംഗാധരനായിരിക്കും 'വിക്ര'ത്തില്‍ ഫ്രെയിമുകൾ ഒരുക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു.

ABOUT THE AUTHOR

...view details