മുഖത്ത് രക്തവും കൈയ്യില്‍ ഇരുമ്പ് ദണ്ഡുമായി നയന്‍താര, നെട്രികണ്‍ ഫസ്റ്റ്ലുക്ക് പുറത്ത് - netrikan First look out
നയൻതാരയുടെ 65 ആം സിനിമയായ നെട്രിക്കൺ മിലിന്ദ് രാവുവാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ നയൻതാര അന്ധയുടെ വേഷത്തിലാണ് എത്തുന്നത്
എറണാകുളം: തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന 'നെട്രിക്കൺ' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. റൗഡി പിക്ചേർസിന്‍റെ ബാനറിൽ സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് സിനിമ നിർമിക്കുന്നത്. റൗഡി പിച്ചേഴ്‌സ് ആദ്യമായി നിർമിക്കുന്ന സിനിമകൂടിയാണിത്. സിനിമയിൽ നയൻതാര ഒരു അന്ധയുടെ വേഷത്തിലാണ് എത്തുന്നത്. മുഖത്ത് രക്തവും കൈയ്യില്‍ ഇരുമ്പ് ദണ്ഡുമായും നില്‍ക്കുന്ന നില്‍ക്കുന്ന നയന്‍താരയാണ് ഫസ്റ്റ് ലുക്കിലുള്ളത്. സിനിമയുടെ ടൈറ്റിൽ ബ്രെയ്‌ലി സ്ക്രിപ്റ്റിന്‍റെ രൂപത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ളതായിരിക്കും സിനിമ. നയൻതാരയുടെ 65 ആം സിനിമയായ നെട്രിക്കൺ മിലിന്ദ് രാവുവാണ് സംവിധാനം ചെയ്യുന്നത്. ആർ.ഡി രാജശേഖറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലോറൻസ് കിഷോർ എഡിറ്റിങും കമലനാഥൻ കലാസംവിധാനവും ഗിരീഷ് സംഗീത സംവിധാനവും നിർവഹിക്കും.