ലോക്ക് ഡൗണിനെ വെറുതെ ചിലവഴിക്കാതെ, ഫലപ്രദമായി വിനിയോഗിക്കുകയാണ് ആരതിയും കുടുംബവും. മൊബൈൽ ഫോണിൽ എഡിറ്റ് ചെയ്‌ത്, മനോഹരമായ ഫ്രെയിമുകൾ കോർത്തിണക്കിയുള്ള നന്മയുടെ ഒരു കുഞ്ഞു ചിത്രമാണ് 'കുറുക്കന്‍റെ കല്യാണം'. കുഞ്ഞു കഥകളിലൂടെ വാർത്തെടുക്കുപ്പെടുന്ന ബാല്യവും ഗൃഹാതുരത്വവും സിനിമയുടെ പശ്ചാത്തലമാകുന്നു. ആരതി ശിവദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരതിയുടെ സഹോദരന്‍റെ മകൾ ഉപമയും കുടുംബാംഗങ്ങളുമാണ്.
-
കൊറോണ കാലത്ത് നിർമ്മിച്ച ഒരു കുഞ്ഞ് സിനിമയാണിത്... അനുജത്തി ആരതി ശിവദാസിൻ്റെ സംവിധാനത്തിൽ മോള് ഉപമയും വീട്ടുകാരും ...
Posted by Sukhadev Ks on Sunday, 28 June 2020
പേടിപ്പിച്ചും ചിരിപ്പിച്ചും ഓർമകൾ തന്നും, ഉറങ്ങിക്കിടക്കുന്ന നിഷ്‌കളങ്കമായ മുത്തശ്ശി(ൻ) കഥകളെയാണ് കുറുക്കന്‍റെ കല്യാണം പ്രമേയമാക്കുന്നത്. ഗൃഹാതുരത്വത്തിന്‍റെ ഓർമകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ഹ്രസ്വ ചിത്രം ഒരു കുഞ്ഞു പെൺകുട്ടിയുടെ ചിന്താഗതികളിലൂടെ കഥ പറയുന്നു. മണ്ണും മഴയും പൂവും പുഴുവുമെല്ലാം മനോഹരമായ ഫ്രെയിമുകളാക്കി ആരതിയുടെ സഹോദരൻ അർജുൻ കുഞ്ഞുചിത്രത്തിലേക്ക് ഒപ്പിയെടുക്കുന്നു. ആരതി ശിവദാസ് ഈ കൊവിഡ് കാലത്ത് ഒരുക്കിയ മറ്റൊരു ഹ്രസ്വചിത്രം മടക്കയാത്രയും മികച്ച പ്രതികരണം നേടിയിരുന്നു.