എറണാകുളം: കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. കൂടുതൽ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തട്ടിപ്പുസംഘത്തിൽപ്പെട്ട റാഫിയെന്ന പ്രതിയാണ് ഷംന കാസിമിനെ വിളിച്ചിരുന്നത്. തട്ടിപ്പുസംഘത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെ കുറിച്ച് പരിശോധിക്കുകയാണ്. സ്ത്രീകൾ തട്ടിപ്പുസംഘത്തിൽപെട്ടവരുടെ ബന്ധുക്കളാണന്നും വിജയ് സാഖറെ വ്യക്തമാക്കി.
കൊച്ചി ബ്ലാക്ക് മെയിൽ കേസ്; കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കുമെന്ന് വിജയ് സാഖറെ - kerala actress blackmail
തട്ടിപ്പുസംഘത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ വ്യക്തമാക്കി.
ധനികനായ ബിസിനസുകരാനാണെന്നാണ് ഷംനയെ പ്രതി റാഫി പറഞ്ഞു വിശ്വസിപ്പിച്ചത്. സ്വർണ്ണക്കടത്തിന് വേണ്ടി സമീപിച്ചപ്പോൾ നടി താൽപര്യര്യമില്ലെന്ന് അറിയിച്ചതോടെ വ്യാജ വിവാഹാലോചന നടത്തി. തട്ടിപ്പ് തിരിച്ചറിയാതെ വിവാഹം കഴിക്കാൻ നടി സമ്മതമറിയിച്ചിരുന്നു. നടി ഷംന കാസിം പ്രതിയെ നിരവധി തവണ വിളിച്ചിട്ടുണ്ടായിരുന്നു. ഷംനയെക്കാൾ പ്രമുഖരായ പല താരങ്ങളെയും പ്രതികൾ സമീപിച്ചിരുന്നു. ഇവരെല്ലാം സ്വർണ്ണക്കടത്തിന് സമ്മതിച്ചുവെന്നാണ് പ്രതി ഹാരിസ്, ഷംനയോട് പറഞ്ഞിരുന്നതും. എന്നാൽ, ഈ താരങ്ങളെ വിളിച്ചു ചോദിച്ച് സംഭവം തട്ടിപ്പാണന്ന് നടി മനസിലാക്കി. ഇതിനു ശേഷമാണ് ഷംനയെ കുടുക്കാൻ പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. കേസിൽ പ്രതികളെ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തില്ലന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി ജി. പൂങ്കുഴലി അറിയിച്ചു. നടിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.