കേരളം

kerala

മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് റോക്കിങ് സ്റ്റാര്‍ യഷ്

By

Published : Sep 15, 2019, 7:25 PM IST

മകള്‍ അയ്റയോടൊപ്പമുള്ള സുന്ദര നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് റോക്കിങ് സ്റ്റാര്‍ യഷ്

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് യഷ്. സാന്‍ഡല്‍വുഡിലെ ആദ്യ 200 കോടി ചിത്രമായി മാറിയ സിനിമ യഷിന്‍റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കന്നഡയിലെ റോക്കിങ് സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്കായി തന്‍റെ സിനിമയിലെയും ജീവിതത്തിലെയും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഭാര്യ രാധിക പണ്ഡിറ്റിനും മകള്‍ അയ്‌റക്കുമൊപ്പമുളള നടന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. മകള്‍ അയ്റയോടൊപ്പമുള്ള സുന്ദര നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിലൂടെ കുഞ്ഞ് അയ്റ ആരാധകര്‍ക്ക് ഹായ് പറയുന്നുണ്ട്. കുഞ്ഞിനൊപ്പം ആദ്യമായാണ് നടന്‍ ഇത്തരമൊരു വീഡിയോ പങ്കുവെക്കുന്നത്. വീഡിയോയില്‍ യഷിനും അയ്‌റയ്ക്കും പുറമെ ഭാര്യ രാധികാ പണ്ഡിറ്റുമുണ്ട്. 'അയ്‌റ ഹായ് പറയുന്നു' എന്ന് കുറിച്ചുകൊണ്ടാണ് യഷ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിക്ക് പിന്നാലെ രണ്ടാമത്തെ കുഞ്ഞും ജീവിതത്തിലേക്ക് എത്തുകയാണെന്ന് താരദമ്പതികള്‍ അറിയിച്ചത്. താന്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം രാധിക പണ്ഡിറ്റ് തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കുഞ്ഞ് അയ്റയുടെ കുസൃതി നിറഞ്ഞ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details