കേരളം

kerala

ETV Bharat / sitara

കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് ഏപ്രില്‍ 22ന് ആരംഭിക്കും - kg george documentary

ഒരു മണിക്കൂര്‍ അമ്പത് മിനിറ്റ് നീളമുള്ള ഈ സിനിമയില്‍ കെ.ജി ജോര്‍ജിന്‍റെ കലയും ജീവിതവും വിശദ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാകുന്നുണ്ട്. ലിജിന്‍ ജോസാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്.

kg george documentary nee stream release date out now  കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് ഏപ്രില്‍ 22ന് ആരംഭിക്കും  കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി  കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി വാര്‍ത്തകള്‍  8 1/2 ഇന്‍റര്‍കട്ട്‌സ് ഡോക്യുമെന്‍ററി  8 1/2 ഇന്‍റര്‍കട്ട്‌സ്  കെ.ജി ജോര്‍ജ്  kg george documentary  kg george documentary related news
കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് ഏപ്രില്‍ 22ന് ആരംഭിക്കും

By

Published : Apr 21, 2021, 5:22 PM IST

മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ സംവിധായകന്‍ കെ.ജി ജോർജിന്‍റെ സിനിമാ ജീവിതം പ്രമേയമാകുന്ന '8 1/2 ഇന്‍റര്‍കട്ട്‌സ്' എന്ന ഡോക്യുമെന്‍ററിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ നീ സ്ട്രീമെന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഡോക്യുമെന്‍ററി സ്ട്രീം ചെയ്‌ത് തുടങ്ങും. നേരത്തെ ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 2017ലെ കൊച്ചി ബിനാലെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ സിനിമ പിന്നീട് ഗോവയിലെ ഐഎഫ്എഫ്ഐ പനോരമയിലും കേരള ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരു മണിക്കൂര്‍ അമ്പത് മിനിറ്റ് നീളമുള്ള ഈ ഡോക്യുമെന്‍ററിയില്‍ കെ.ജി ജോര്‍ജിന്‍റെ കലയും ജീവിതവും വിശദ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാകുന്നുണ്ട്. ലിജിന്‍ ജോസാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. ഷിബു.ജി.സുശീലന്‍, ലിജിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബി.അജിത് കുമാറാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details