കേരളം

kerala

ETV Bharat / sitara

ദൃശ്യം മോഡല്‍ കൊവിഡ് ബോധവത്കരണം, ഒപ്പം മഹാനടന് പിറന്നാള്‍ ആശംസയും - mohanlal fans news

വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് ദൃശ്യം സീരിസ് സംവിധാനം ചെയ്‌ത ജീത്തു ജോസഫാണ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്

Kerala Social Security Mission drishyam model awareness video  ദൃശ്യം മോഡല്‍ കൊവിഡ് ബോധവത്കരണം, ഒപ്പം മഹാനടന് പിറന്നാള്‍ ആശംസയും  ദൃശ്യം മോഡല്‍ കൊവിഡ് ബോധവത്കരണം  കൊവിഡ് ബോധവത്കരണം വാര്‍ത്തകള്‍  Kerala Social Security Mission  Kerala Social Security Mission news  മോഹന്‍ലാല്‍ പിറന്നാള്‍  mohanlal fans news  mohanlal birthday celebration
ദൃശ്യം മോഡല്‍ കൊവിഡ് ബോധവത്കരണം, ഒപ്പം മഹാനടന് പിറന്നാള്‍ ആശംസയും

By

Published : May 21, 2021, 11:27 AM IST

മഹാനടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ശ്രദ്ധ നേടുകയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയ കൊവിഡ് ബോധവത്കരണ ആനിമേഷൻ വീഡിയോ. ദൃശ്യത്തിലെ ജോജര്‍ജുകുട്ടിയെയും കുടുംബത്തെയും പശ്ചാത്തലമാക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് ദൃശ്യം സീരിസ് സംവിധാനം ചെയ്‌ത ജീത്തു ജോസഫാണ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡില്‍ നിന്നും കുടുംബത്തെ രക്ഷിക്കാം, സുരക്ഷിതരാവാം എന്നാണ് വീഡിയോയില്‍ പറയുന്നത്.

ഇന്ത്യന്‍ സിനിമയില്‍ നിന്നും നിരവധി പ്രമുഖര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്. ബാറോസ് ചിത്രീകരണങ്ങള്‍ പുരോഗമിക്കുന്നതിനിടെ കൊവിഡ് വീണ്ടും ശക്തി പ്രാപിച്ചതോടെ ഷൂട്ടിങും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ആറാട്ട് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍.

Also read: പിറന്നാള്‍ മധുരം നുണഞ്ഞ് മോഹന്‍ലാല്‍, ഇത്തവണത്തെ പിറന്നാളും ചെന്നൈയില്‍

ABOUT THE AUTHOR

...view details