തിരുവന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്‍റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നടൻ അനില്‍ മുരളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു - kerala pinarayi vijayan
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ മുരളിയെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
നടൻ അനില്‍ മുരളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ന് ഉച്ചയ്‌ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നടൻ അനിൽ മുരളി അന്തരിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൂടുതൽ വായിക്കാൻ:നടൻ അനിൽ മുരളി അന്തരിച്ചു
Last Updated : Jul 30, 2020, 5:12 PM IST