എറണാകുളം:സിനിമ രംഗത്തെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും സിനിമാ സംഘടനകളും യോഗം ചേരും. ഈ മാസം 19നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ സംഘടനകളുമായി ഓൺലൈൻ വഴി യോഗം ചേരുന്നത്. തിയേറ്ററുകൾ തുറക്കുന്നത് ഉൾപ്പടെ സിനിമാമേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നിവേദനം നൽകിയിരുന്നു. ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തിയേറ്റർ തുറന്ന് പ്രവർത്തിക്കണം എന്നിവ ചർച്ചയിൽ അവതരിപ്പിക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.
സിനിമ രംഗത്തെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും സിനിമാ സംഘടനകളും യോഗം ചേരും
ഈ വ്യാഴാഴ്‌ച മുഖ്യമന്ത്രിയും സിനിമാ സംഘടനകളും തമ്മിൽ ഓൺലൈനായി യോഗം ചേരും. തിയേറ്ററുകൾ തുറക്കുന്നത് ഉൾപ്പടെ സിനിമാമേഖലയിലെ പ്രതിസന്ധികൾ യോഗത്തിൽ ചർച്ച ചെയ്യും
മുഖ്യമന്ത്രിയും സിനിമാ സംഘടനകളും യോഗം
തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടും കേരളത്തിൽ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. തിയേറ്റർ ഉടമകൾ ഈ ആവശ്യം മുന്നോട്ട് വച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നൽകാത്തതാണ് കാരണം. എന്നാൽ, തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കാൻ കൊവിഡ് മാനദണ്ഡങ്ങളും മറ്റ് നിർദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.