മലയാളത്തിന്‍റെ സ്വന്തം താരപുത്രിയും തെന്നിന്ത്യൻ നടിയുമായ കീർത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന പെൻഗ്വിന്‍റെ ട്രെയിലർ പുറത്തിറക്കി. ത്രില്ലിങ് രംഗങ്ങളും നിഗൂഢതയും ഇടകലർത്തിയുള്ള ഫ്രെയിമുകളിലൂടെ ചിത്രം ഒരു സൈക്കോ ത്രില്ലറാണെന്ന സൂചനയാണ് ലഭിക്കുന്നത്. നടൻ മോഹൻലാലാണ് പെൻഗ്വിന്‍റെ മലയാളം ട്രെയിലർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
നിഗൂഢത നിറച്ച് പെൻഗ്വിൻ; ത്രില്ലർ ട്രെയിലർ പുറത്തിറക്കി - eeshwar karthik
ഈശ്വര്‍ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പെൻഗ്വിൻ ജൂൺ 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തും.
മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ഈശ്വര്‍ കാര്‍ത്തിക്കാണ്. കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് പെൻഗ്വിൻ നിർമിക്കുന്നു. ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത് കാർത്തിക് പളനിയാണ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്നു. അനിൽ ക്രിഷ് ആണി പെൻഗ്വിന്‍റെ എഡിറ്റർ. തെന്നിന്ത്യൻ നടി സാവിത്രിയുടെ ബയോപിക് ചിത്രം മഹാനടിക്ക് ശേഷം ശക്തമായ സ്‌ത്രീ കഥാപാത്രവുമായാണ് ബഹുഭാഷാ ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്. ജൂൺ 19ന് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തും.