സംവിധായകന്‍ സെല്‍വ രാഘവൻ അഭിനയത്തിലേക്ക് തുടക്കം കുറിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയുമായ കീർത്തി സുരേഷിന്‍റെ പുതിയ ചിത്രത്തിലാണ്. സെൽവ രാഘവനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സാനി കയിത'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ദേഹത്താകമനം ചോരയൊലിപ്പിച്ച്, ആയുധങ്ങൾക്ക് മുൻപിലിരിക്കുന്ന കീർത്തിയെയും സെല്‍വ രാഘവനെയുമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
സംവിധായകൻ സെൽവ രാഘവൻ ഇനി കാമറക്ക് മുന്നിലും; 'സാനി കയിതം' ഫസ്റ്റ് ലുക്ക് എത്തി - saani kayitham first look
സംവിധായകൻ സെൽവ രാഘവനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സാനി കയിത'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു
സാനി കയിതം
അരുണ്‍ മതേശ്വരനാണ് സാനി കയിതം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കുന്നത്. 1980ന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയുടെ എഡിറ്റർ നഗൂരാനും ഛായാഗ്രഹകൻ യാമിനി യാഗ്നമൂര്‍ത്തിയുമാണ്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് തമിഴ് ചിത്രം നിർമിക്കുന്നത്.