കേരളം

kerala

ETV Bharat / sitara

കാത്തിരിപ്പ് അവസാനിക്കുന്നു; നരകാസുരൻ ഓഗസ്റ്റ് 11ന് സോണി ലിവിലൂടെ - കാർത്തിക് നരേൻ

ചിത്രത്തിൽ ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

karthick naren  naragasooran  sonyliv  indrajith  നരകാസുരൻ  കാർത്തിക് നരേൻ  ഇന്ദ്രജിത്ത്
നരകാസുരൻ ആഗസ്റ്റ് 11ന് സോണി ലിവിലൂടെ

By

Published : Jul 19, 2021, 9:59 AM IST

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാർത്തിക് നരേന്‍റെ ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം നരകാസുരൻ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ചിത്രം സോണി ലിവിൽ റിലീസ് ചെയ്യും.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷൻ, ശ്രീയ ശരൺ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ വേഷമിടുന്നത്.

റഹ്മാനെ നായകനാക്കി കാർത്തിക് നരേന്‍റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിന് വലിയ രീതിയിലുള്ള നിരൂപക പ്രശംസ ലഭിച്ചിരുന്നു. ധ്രുവങ്ങൾ പതിനാറിന് ശേഷം കാർത്തിക് ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധയാണ് നരകാസുരന് നേടാനായത്.

ചിത്രത്തിന്‍റെ ട്രെയിലറും ടീസറും പുറത്തിറങ്ങി മൂന്ന് വർഷമായിട്ടും ചിത്രം റിലീസ് ചെയ്യാത്തതിൽ പ്രേക്ഷകർക്ക് കടുത്ത നിരാശയായിരുന്നു ഉണ്ടായിരുന്നത്. നിർമാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തില്ലെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത് വീണ്ടും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുകയാണ്.

Also Read: ബ്രോ ഡാഡിയ്ക്കായി മോഹൻലാൽ ഹൈദരാബാദിലേക്ക്; വീഡിയോ വൈറൽ

ഗൗതം മേനോന്‍റെ ഒൻട്രാഗ എന്‍റർടെയ്ൻമെന്‍റ്സായിരുന്നു തുടക്കത്തിൽ ചിത്രത്തിന്‍റെ നിർമാണം ഏറ്റെടുത്തിരുന്നത്. എന്നാൽ ചിത്രത്തിനായി ഗൗതം മേനോൻ പണം മുടക്കുന്നില്ലെന്ന ആരോപണം കാർത്തിക് ഉന്നയിക്കുകയും നിർമാണത്തിൽ നിന്ന് ഗൗതം മേനോനെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ABOUT THE AUTHOR

...view details