ഹെലന്‍റെ വിജയത്തിന് ശേഷം യുവതാരം അന്നാ ബെന്‍ നായികയായി എത്തുന്ന പുതിയ ചിത്രം കപ്പേളയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവാണ് നായകന്‍. റോഷന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും അന്നാ ബെന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
ഒരു 'നിഷ്‌കളങ്ക' കാമുകിയായി അന്ന ബെന്‍; കപ്പേളയുടെ ടീസര്‍ പുറത്ത് - Muhammad Musthafa
നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവാണ് നായകന്‍.
ഒരു 'നിഷ്കു' കാമുകിയായി അന്ന ബെന്‍; കപ്പേളയുടെ ടീസര്‍ പുറത്ത്
ഗ്രാമീണ പശ്ചാത്തലത്തില്‍ റിയലിസ്റ്റിക് ടച്ചോടെയാണ് കപ്പേള ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംവിധായകന്‍റേത് തന്നെയാണ് തിരക്കഥയും. സുഷിന്‍ ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രത്തിന്‍റെ നിര്‍മാണം.