കേരളം

kerala

ETV Bharat / sitara

'ബിരിയാണി'യിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

മികച്ച രണ്ടാമത്തെ നായികയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നുവെന്ന് കനി കുസൃതി ഇടിവി ഭാരതിനോട് പറഞ്ഞു.

By

Published : Sep 10, 2020, 6:07 PM IST

'ബിരിയാണി'യിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം  കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം  Kani Kusruthi wins international award  international award for 'Biryani'  'Biryani'
'ബിരിയാണി'യിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന 19-ാം ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. സ‍ജിന്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍ നടി ലീന അലാമും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കസാക്കിസ്ഥാന്‍ സിനിമ നിര്‍മാതാവായ ഓള്‍ഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ചിത്രത്തില്‍ ഖദീജ എന്ന മുസ്ലീം പെണ്‍കുട്ടിയെയാണ് കനി അവതരിപ്പിച്ചത്. കടല്‍ തീരത്ത് താമസിക്കുന്ന ഖദീജയുടെയും, ഉമ്മയുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം ഇരുവര്‍ക്കും നാടുവിടേണ്ടി വരുന്നതും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ബിരിയാണി എന്ന സിനിമ പറയുന്നത്.

പുരസ്‌കാരം ലഭിച്ചത് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നുവെന്ന് കനി കുസൃതി
ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്
ചിത്രത്തില്‍ ഖദീജ എന്ന മുസ്ലീം പെണ്‍കുട്ടിയായാണ് കനി അവതരിപ്പിച്ചത്
ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു
കനി കുസൃതി

മികച്ച രണ്ടാമത്തെ നായികയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നുവെന്ന് കനി കുസൃതി ഇടിവി ഭാരതിനോട് പറഞ്ഞു. ദുർഘടമായ അന്തരീക്ഷ സാഹചര്യത്തിൽ സിനിമ ചിത്രീകരിച്ചതും, സ്വതന്ത്ര സിനിമകൾ സ്വാഭാവികമായി നേരിടുന്ന ചിത്രീകരണ സമയത്തെ സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം തന്‍റെ സിനിമകള്‍ നേട്ടങ്ങളും അംഗീകാരങ്ങളും കൈവരിക്കുമ്പോള്‍ ഓർക്കുന്ന നിമിഷങ്ങളാണെന്ന് കനി കുസൃതി കൂട്ടിച്ചേര്‍ത്തു. മുഖ്യധാരാ സിനിമകളെക്കാള്‍ അഭിനയിക്കാൻ കൂടുതൽ താൽപര്യമുള്ളത് നാടകങ്ങളിലും മറ്റ് ഫെസ്റ്റിവൽ ആർട്ട് സിനിമകളിലാണെന്നും എന്നിരുന്നാലും കാസ്റ്റിങ് കോളുകള്‍ കാണുമ്പോള്‍ തന്‍റെ ബയോഡാറ്റ പതിവായി അയക്കുകയും ഓഡിഷനുകളിൽ പങ്കെടുക്കകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും കനി വ്യക്തമാക്കി. ഇതിനകം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പ്രശാന്ത് നായർ ചിത്രം 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന ഹിന്ദി ചിത്രമാണ് കനിയുടെ സമീപകാല ചിത്രം. കനി അഭിനയിച്ച ഹോട്ട്സ്റ്റാർ സീരിസായ സയൻസ് ഫിക്ഷൻ വരുന്ന നവംബറിൽ റിലീസായേക്കും.

ബിരിയാണിയിലെ ഒരു രംഗം

ആഗോളതലത്തിൽ വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ അംഗീകരിക്കപ്പെടുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത സംവിധായകന്‍ സജിൻ ബാബുവിന്‍റെ മൂന്നാമത്തെ സിനിമയാണ് 'ബിരിയാണി'. അസ്തമയം വരെ, അയാൾ ശശി, ബിരിയാണി തുടങ്ങിയ സിനിമകൾ മുഖ്യധാരാ സിനിമകളിൽ നിന്ന് സ്വതന്ത്ര നവധാര സിനിമകളായി വേറിട്ട് നിൽക്കുന്നു. ഇറ്റലിയിലെ റോമിൽ നടന്ന 20-ാം ഏഷ്യാറ്റിക് ചലച്ചിത്ര മേളയിൽ ബിരിയാണി വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കുകയും അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, 42-ാം മോസ്‌കോ ചലച്ചിത്ര മേളയിൽ ബ്രിക്‌സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങിയ വിവിധ അന്താരാഷ്ട്ര ചലചിത്ര മേളയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് എന്നീ നിലകളിൽ 'ബിരിയാണി' എന്ന ചിത്രം ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details