കേരളം

kerala

ETV Bharat / sitara

ടൊവിനോയുടെ പൊലീസ് അവതാരം; കല്‍ക്കി ടീസറിന് വന്‍ വരവേല്‍പ്പ് - tovino thomas

നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ടൊവിനോയുടെ പൊലീസ് അവതാരം; കല്‍ക്കി ടീസറിന് വന്‍ വരവേല്‍പ്പ്

By

Published : Jul 14, 2019, 5:52 PM IST

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന 'കല്‍ക്കി'യുടെ ടീസര്‍ പുറത്തിറക്കി. ദുൽഖറിന്‍റെ കന്നി ചിത്രമായ സെക്കന്‍റ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീൺ പ്രഭരമാണ് കൽക്കി സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വില്ലനില്‍ തുടങ്ങി നായകന്‍റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിങ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ബക്രീദിന് തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details