എറണാകുളം: യുവതാരം കാളിദാസ് ജയറാം, മേഘാ ആകാശ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ 'ഒരു പക്ക കഥൈ' സെപ്റ്റംബർ 25ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബാലാജി ധരണീതരൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു പക്ക കഥൈ'. 2014 സെപ്റ്റംബറിൽ ചിത്രീകരണം ആംരഭിച്ച ഈ സിനിമ ആറ് വർഷത്തിന് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമ സെപ്റ്റംബർ 25 മുതൽ സീ 5ലാണ് സ്ട്രീം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയെ നായകനാക്കി 'നടുവുലെ കൊഞ്ചം പക്കത്തെ കാണോം, 'സീതക്കാതി' എന്നിവയാണ് ബാലാജി ധരണീതരൻ സംവിധാനം ചെയ്‌ത മറ്റ് സിനിമകള്‍. 'ഒരു പക്ക കഥൈ' തന്‍റെ രണ്ടാമത്തെ സിനിമയാണെന്നും സിനിമയെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രശ്നങ്ങളാണ് റിലീസ് ചെയ്യുന്നതില്‍ താമസം ഉണ്ടാകാന്‍ കാരണമായതെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമയിൽ 'ഇന്‍റര്‍കോഴ്സ്' എന്ന വാക്ക് ഉള്ളതുകൊണ്ട് സെൻസർ ബോർഡ് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ് നൽകിരിക്കുന്നത്. ഇത്തരമൊരു തർക്കവിഷയമായ പദം ഉപയോഗിക്കുന്നതിനെ 2014ൽ സിബിഎഫ്‌സി എതിർത്തു. സിനിമ യു സർട്ടിഫിക്കറ്റ് അർഹിക്കുന്ന ചിത്രമാണെന്ന് അറിഞ്ഞ നിർമാതാക്കൾ പിന്നീട് സെൻസർ ബോർഡിന്‍റെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കുകയും സിനിമയ്ക്ക് 'യു' സർട്ടിഫിക്കറ്റ് നൽകാൻ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. 2019ൽ സിനിമയുടെ റിലീസും സ്ട്രീമിങ് റൈറ്റ്സുമെല്ലാം സീ 5 സ്വന്തമാക്കിയിരുന്നു.
'ഒരു പക്ക കഥൈ' സെപ്റ്റംബർ 25ന് ഒടിടി പ്ലാറ്റ്‌ഫോമില്‍
2014 സെപ്റ്റംബറിൽ ചിത്രീകരണം ആംരഭിച്ച 'ഒരു പക്ക കഥൈ' ആറ് വർഷത്തിന് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമ സെപ്റ്റംബർ 25 മുതൽ സീ 5ലാണ് സ്ട്രീം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തായിരിക്കാം നിർമാതാക്കൾ തിയേറ്റർ റിലീസ് ഒഴിവാക്കി തീർത്തും ഒടിടി റിലീസ് തീരുമാനിച്ചത്. സീ 5ൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് നിർമാതാക്കൾ ഉടൻ അറിയിക്കും. 'ഒരു പക്ക കഥൈ'യുടെ പ്രമേയം യുവ ദമ്പതികൾ തമ്മിലുള്ള ഒരു പ്രണയമാണ്. നായിക ഗര്‍ഭിണിയാകുന്നതോടെ അവരുടെ ബന്ധങ്ങളിൽ ആ സാഹചര്യം എങ്ങനെയൊക്കെ പ്രതിഫലിക്കുന്നുവെന്നതാണ് ചിത്രം പറയുന്നത്. കെ.എസ് ശ്രീനിവാസന്‍റെ വാസൻസ് വിശ്വാൽ വെൻചേർസ് നിർമിച്ച ഈ സിനിമയുടെ ഛായാഗ്രാഹകന്‍ 96 സിനിമയുടെ സംവിധായകൻ കൂടിയായ സി. പ്രേംകുമാറാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. സംഗീത സംവിധായകനായി ഗോവിന്ദ് വസന്ത തമിഴിൽ തുടക്കം കുറിക്കേണ്ട സിനിമയായിരുന്നു ഇത്. എന്നാൽ ആറ് വർഷമായി സിനിമയുടെ റിലീസ് നീണ്ടുപോകുകയും വിജയ് സേതുപതി, തൃഷ അഭിനയിച്ച 96 റിലീസ് ആവുകയും ചെയ്തതോടെ അത് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായി. പി.വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മി പ്രിയ മേനോൻ, മീന വെമുരി എന്നിവരാണ് 'ഒരു പക്ക കഥൈ'യിലെ മറ്റ് അഭിനേതാക്കൾ.