കേരളം

kerala

By

Published : Jan 15, 2021, 4:46 PM IST

ETV Bharat / sitara

പത്തു തലയിലെ കലൈയരസന്‍ ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി

അമീര്‍ എന്ന കഥാപാത്രമായാണ് കലൈയരസന്‍ ചിത്രത്തില്‍ എത്തുന്നത്. ഏറെ നിഗൂഡതകള്‍ നിറഞ്ഞതായിരിക്കും കലൈയരസന്‍ അവതരിപ്പിക്കുന്ന അമീര്‍ എന്ന കഥാപാത്രമെന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്

കലൈയരസന്‍ ക്യാരക്ടര്‍ ലുക്ക്  നടന്‍ കലൈയരസന്‍  സിമ്പു സിനിമ പത്തു തല  Kalaiyarasan Simbu movie Pathu Thala  Simbu movie Pathu Thala news  Kalaiyarasan news
കലൈയരസന്‍

ഒബേലി.എന്‍.കൃഷ്ണ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പത്തു തലയിലെ സഹനടന്‍ കലൈയരസന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിമ്പു നായകനാകുന്ന സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതം കാര്‍ത്തിക്കാണ്. അമീര്‍ എന്ന കഥാപാത്രമായാണ് കലൈയരസന്‍ ചിത്രത്തില്‍ എത്തുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതായിരിക്കും കലൈയരസന്‍ അവതരിപ്പിക്കുന്ന അമീര്‍ എന്ന കഥാപാത്രമെന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

കന്നട സിനിമ മഫ്ടിയുടെ റീമേക്കാണ് പത്തു തല. പ്രിയ ഭവാനി ശങ്കർ, ടി.ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. കെ.ഇ ജ്ഞാവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനാണ് സിനിമ നിര്‍മിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ഐറ എന്ന ഹൊറര്‍ ചിത്രത്തിലാണ് അവസാനമായി കലൈയരസന്‍ അഭിനയിച്ചത്. നയന്‍താരയായിരുന്നു ചിത്രത്തില്‍ നായിക. നിരവധി സിനിമകള്‍ ഇതിന് പുറമെ കലൈയരസന്‍റെതായി അണിയറയില്‍ തയ്യാറാകുന്നുണ്ട്.

ABOUT THE AUTHOR

...view details