കേരളം

kerala

ETV Bharat / sitara

മണിച്ചേട്ടന്‍റെ മകൾക്ക് പിറന്നാൾ, ആശംസകൾ നേർന്ന് സഹോദരനും ആരാധകരും - rlv ramakrishnan

ഇന്ന് കലാഭവൻ മണിയുടെ മകൾക്ക് സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ ആരാധകരും തങ്ങളുടെ പ്രിയ താരപുത്രിക്ക് ഭാവുകങ്ങൾ നേർന്നു

ആർ.എൽ.വി.രാമകൃഷ്ണൻ  മണിച്ചേട്ടന്‍റെ മകൾക്ക് പിറന്നാൾ  കലാഭവൻ മണിയുടെ മകൾ  ശ്രീലക്ഷ്മിക്ക് പിറന്നാള്‍  Kalabhavan Mani's daughter birthday  mani actor  mani daughter  rlv ramakrishnan  sreelakshmi birthday
ശ്രീലക്ഷ്മിക്ക് പിറന്നാള്‍

By

Published : Apr 2, 2020, 6:57 PM IST

വിടവാങ്ങി നാല് വർഷങ്ങൾ പിന്നിട്ടിട്ടും മണിച്ചേട്ടൻ മലയാളിക്ക് തീരാനഷ്‌ടം തന്നെയാണ്. ഇന്ന് കലാഭവൻ മണിയുടെ മകൾക്ക് സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ ആരാധകരും തങ്ങളുടെ പ്രിയ താരപുത്രിക്ക് ഭാവുകങ്ങൾ നേർന്നു. "മണി ചേട്ടന്‍റെ മകള്‍ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാള്‍ ആശംസകള്‍ നേരുന്നു," എന്നാണ് രാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചത്. തന്‍റെ മകളെ ഡോക്‌ടറാക്കണമെന്നായിരുന്നു കലാഭവൻ മണിയുടെ ആഗ്രഹം. അച്ഛന്‍റെ സ്വപ്‌നത്തിന് വളരെ അടുത്ത് എത്തിയിരിക്കുകയാണ് മകൾ ശ്രീലക്ഷ്മിയും. നിമ്മിയുടെയും മണിയുടെയും മകൾ ഇപ്പോൾ പാലായിൽ എൻട്രൻസ് പരിശീലനത്തിലാണ്.

കരള്‍ രോഗത്തെത്തുടര്‍ന്ന് 2016 മാർച്ച് ആറിനാണ് കലാഭവൻ മണി അന്തരിച്ചത്. തെന്നിന്ത്യൻ സിനിമകളിൽ നായകനായും സ്വഭാവനടനായും ഹാസ്യതാരമായും വില്ലനായും എന്നുവേണ്ട എല്ലാ വേഷങ്ങളിലും മണി തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ, സ്വയം ചിട്ടപ്പെടുത്തിയ നാടൻശൈലിയിലുള്ള പാട്ടുകളിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായിരുന്നു കലാഭവൻ മണി.

ABOUT THE AUTHOR

...view details