നാനും റൗഡി താൻ ചിത്രത്തിന് ശേഷം വിജയ് സേതുപതി- നയൻതാര ജോഡികളെ വീണ്ടും തിരശ്ശീലക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകൻ വിഗ്നേഷ് ശിവൻ. കാതുവാകുല രണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലാണ് മക്കൾ സെൽവനും ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുന്നത്. ത്രികോണ പ്രണയകഥയായി ഒരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനിയാണ്.
പ്രണയദിനത്തിൽ ദൃശ്യവിരുന്നൊരുക്കി അനിരുദ്ധും ടീമും; കാതുവാകുല രണ്ടു കാതൽ ഗാനമെത്തി - vijay sethupathi vignesh sivan news
വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാകുല രണ്ടു കാതൽ ചിത്രത്തിലെ ആദ്യ ഗാനം വാലന്‍റൈൻ സ്‌പെഷ്യലായി പുറത്തുവിട്ടു.
തമിഴകത്തിന്‍റെ സ്വന്തം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. ഇന്ന് വാലന്‍റൈൻ ദിനത്തിൽ അനിരുദ്ധ്, ശക്തിശ്രീ ഗോപാലൻ, ഐശ്വര്യ ബ്രിന്ദ എന്നിവർ പാടിയഭിനയിച്ച വീഡിയോ ഗാനമാണ് റിലീസ് ചെയ്‌തത്. ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് വിഗ്നേഷ് ശിവനാണ്. രണ്ടു കാതൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം അനിരുദ്ധ് രവിചന്ദർ സംവിധാനം ചെയ്യുന്ന 25-ാമത്തെ ഗാനം കൂടിയാണ്. വിജയ് സേതുപതിയുടെ വിവരണത്തോടെയാണ് പാട്ട് തുടങ്ങുന്നത്.
കാതുവാകുല രണ്ടു കാതൽ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിഗ്നേഷ് ശിവൻ തന്നെയാണ്. ഓം പ്രകാശാണ് ഛായാഗ്രഹകൻ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.