തമ്പി, രാച്ചസി ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. ചിന്മയി ആലപിച്ച ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് ഉമാ ദേവിയാണ്. '96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
ഗോവിന്ദ് വസന്തയുടെ പുതിയ മെലഡി; ‘പൊന്‍മകള്‍ വന്താല്‍’ ലിറിക്കൽ വീഡിയോ പുറത്തിറക്കി
ജ്യോതിക നായികയായി എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ തമിഴ് ചിത്രം നിർമിക്കുന്നത് നടൻ സൂര്യയാണ്.
പൊന്‍മകള്‍ വന്താല്‍
നവാഗതനായ ജെജെ ഫെഡറിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നടൻ സൂര്യയാണ്. ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, എന്നിവർക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരം പ്രതാപ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യുവിന്‍റെ തമിഴ് റീമേക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.