ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജൂഹി രുസ്‌തഗി. ബാലചന്ദ്രന്‍ തമ്പിയുടെയും നീലിമയുടെയും രണ്ടാമത്തെ മകളായി കുറച്ച് കുശുമ്പും കുസൃതിയുമുള്ള ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അതിമനോഹരമായി പരമ്പരയില്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സുമുണ്ട്. എന്നാല്‍ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ജൂഹി ലവ് സ്‌മൈലിയോടെ പങ്കുവച്ചത്.
ലച്ചുവിനൊപ്പമുള്ള സുന്ദരന്‍ ആര്...? - Juhi Rustagi
താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ജൂഹി ലവ് സ്‌മൈലിയോടെ പങ്കുവച്ചത്.
കൂടെയുള്ള സുന്ദരനായ ചെറുുപ്പക്കാരന്‍ ആരാണെന്നുള്ള ചര്‍ച്ചയിലാണ് ജൂഹിയുടെ ആരാധകര്‍. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജ് ആണ് ജൂഹിക്കൊപ്പം ചിത്രത്തില്‍ ഉള്ളത്. നിരവധി കവര്‍ ആല്‍ബങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശി രഘുവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. എറണാകുളത്ത് പഠിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും എന്ന പരമ്പരയില്‍ എത്തിയത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നൃത്തവേദിയിലേക്ക് തിരികെയെത്തുന്ന സന്തോഷം കഴിഞ്ഞ ദിവസം ജൂഹി ആരാധകരുമായി പങ്കുവച്ചിരുന്നു.