മുപ്പത്തിനാല് മണിക്കൂറിനുള്ളിൽ, 30,000 കുത്തുകൾ കൊണ്ട് തന്നെ കടലാസിലേക്ക് പകർത്തിയ ആരാധകനുള്ള നന്ദി അറിയിക്കുകയാണ് നടൻ ജയസൂര്യ. ഒപ്പം, ഉടന്‍ തന്നെ നേരിൽ കാണാമെന്ന ഉറപ്പും, താരത്തിന്‍റെ വക. "ഷിജോ ജോണ്‍സണ്‍ 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകളിലൂടെ ഈ ചിത്രം വരച്ചു. ആ 34 മണിക്കൂറും ഞാൻ നിങ്ങളുടെ മനസിലുണ്ടായിരുന്നു. ഇത് അമൂല്യമായ ഒന്നാണ്!! ഉടന്‍ തന്നെ കാണാം സഹോദരാ... സ്‌നേഹത്തോടെ," കുത്തുകളിലൂടെ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.
34 മണിക്കൂറും 30,000 കുത്തുകളും; കലാകാരനെ അഭിനന്ദിച്ച് ജയസൂര്യ
തന്‍റെ ചിത്രം 34 മണിക്കൂറിനുള്ളിൽ 30,000ത്തിലധികം കുത്തുകളിലൂടെ വരച്ച ഷിജോ ജോണ്‍സണ്‍ എന്ന കലാകാരന് നടൻ ജയസൂര്യ ഫേസ്‌ബുക്കിലൂടെ നന്ദി അറിയിച്ചു.
കലാകാരനെ അഭിനന്ദിച്ച് ജയസൂര്യ
അതുല്യമായ ഷിജോയുടെ കഴിവിനെ ജയസൂര്യ പരിചയപ്പെടുത്തിയപ്പോൾ അഭിനന്ദനങ്ങളും ആശംസകളുമായി ആരാധകരും പോസ്റ്റിന് മറുപടി നൽകി. ഒപ്പം, ഒരു കലാകാരനെ അംഗീകരിച്ച് അയാളെ നേരിൽ കാണാമെന്ന് അറിയിച്ച മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയെയും കമന്‍റുകളിലൂടെ പ്രശംസിക്കുന്നുണ്ട്.