കേരളം

kerala

ETV Bharat / sitara

അസ്ഥിക്ക് പിടിച്ച് 'ജാതിക്കാത്തോട്ടം'; കാഴ്ചക്കാര്‍ എഴുപത് ലക്ഷത്തിലധികം - ജാതിക്കാത്തോട്ടം

ഗാനം റിലീസ് ചെയ്ത് നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എഴുപത്തിരണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം യുട്യൂബില്‍ മാത്രം കണ്ടത്

അസ്ഥിക്ക് പിടിച്ച് 'ജാതിക്കാത്തോട്ടം'; കാഴ്ചക്കാര്‍ എഴുപത് ലക്ഷത്തിലധികം

By

Published : Aug 8, 2019, 12:39 PM IST

അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമാ ഗാനങ്ങളില്‍ നിന്നും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച ജാതിക്കാത്തോട്ടം വീഡിയോ സോങ് എഴുപത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യാത്ര തുടരുന്നു. വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലേതാണ് ഈ വീഡിയോ സോങ്. ഗാനം റിലീസ് ചെയ്ത് നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എഴുപത്തിരണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ സോങ് പുറത്തിറക്കിയത്.

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details