കുഞ്ചാക്കോ ബോബനൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഐസിൻ ഹാഷ് ഹോളിവുഡിലേക്ക്. നിഴലിൽ നിധിൻ എന്ന കുട്ടിയെ അവതരിപ്പിച്ച് ഫലിപ്പിച്ച ഐസിൻ അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന 'നോർത്ത് ഓഫ് ദി ടെൻ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്ത കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥ പറയുന്ന കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'നോർത്ത് ഓഫ് ദി ടെൻ'.
നിഴലിലെ നിധിൻ ഇനി ഹോളിവുഡിൽ - നിഴൽ
കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴലിലൂടെ ശ്രദ്ധ നേടിയ ഐസിൻ ഹാഷ് എന്ന ബാലതാരം ഹോളിവുഡ് സിനിമയിൽ.
നിഴലിലെ നിധിൻ ഇനി ഹോളിവുഡിൽ
Also Read: പൈലറ്റ് വേഷത്തിൽ കാർത്തിക് ആര്യൻ; ക്യാപ്റ്റൻ ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ചിക്കാഗോയിലും അബുദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബുദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവ പ്രധാന ഹോളിവുഡ് താരങ്ങൾ അണിനിരക്കുന്നുണ്ട്.