Let It Be Morning in IFFK international competition: 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ഇറാനിയന്‍ ചിത്രമാണ് ഇറാന്‍ കൊലിറിന്‍ സംവിധാനം ചെയ്‌ത 'ലെറ്റ് ഇറ്റ് ബി മോണിങ്'. പലസ്‌തീന്‍ സാഹിത്യകാരന്‍ സയീദ് കൗശയുടെ ഹീബ്രു ഭാഷയിലുള്ള ലെറ്റ് ഇറ്റ് ബി മോണിങ് എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്.
2021 കാന്‍സ് ചലച്ചിത്ര മേളയില്‍ ചിത്രം അണ്‍ സെര്‍ട്ടെയ്‌ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ചിരുന്നു. 94ാമത് ഓസ്‌കര്‍ നോമിനേഷനില്‍ അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പലസ്‌തീനില്‍ ജനിച്ച ഇസ്രയേലി പൗരന് ആ രാജ്യത്തെ സൈനികരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് ജറുസലേമിലെ തന്‍റെ വീട്ടിലേയ്‌ക്ക് മടങ്ങാനാവാതെ വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്ര പശ്ചാത്തലം.