ഡിസ്കവറി ചാനലിലെ സാഹസിക പരിപാടി ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിന്‍റെ പരിപാടിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതിഥിയായി എത്തുന്ന എപ്പിസോഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 23ന് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സും രജനീകാന്തും നിറഞ്ഞ് നില്‍ക്കുകയാണ് ട്രെയിലറില്‍. പരിപാടിയുടെ ചിത്രീകരണം തുടങ്ങിയത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു. അതിസാഹസികമായ രംഗങ്ങൾ പരിപാടിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
കാട് അറിഞ്ഞ് സ്റ്റൈല്‍ മന്നല്‍; ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിന്‍റെ ട്രെയിലര്‍ 'ചുമ്മാ കിഴി' - Superstar Rajinikanth
വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്
കാട് അറിഞ്ഞ് സ്റ്റൈല്‍ മന്നല്‍; ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിന്‍റെ ട്രെയിലര്‍ 'ചുമ്മാ കിഴി'
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്‍റെ ലൊക്കേഷൻ ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും സീരീസില്‍ ബെയറിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ട്രെയിലര്‍ കണ്ടതോടെ ആരാധകരും എപ്പിസോഡിനായി കാത്തിരിക്കുകയാണ്.