കോൺഗ്രസിന്‍റെ തിരിച്ചുവരവ് കാലഘട്ടത്തിന് ആവശ്യമാണെന്ന് താൻ പറഞ്ഞതായുള്ള വാർത്തകൾ നിഷേധിച്ച് നടനും മുൻ എംപിയുമായ ഇന്നസെന്‍റ്. സ്വന്തം കൈയ്യിലിരിപ്പ് കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോയ കോൺഗ്രസ് തിരിച്ചുവരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്‍റെ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാകണമെന്നും കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ തുടർഭരണം ഉണ്ടാകുമെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.
-
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു...
Posted by Innocent on Wednesday, 10 March 2021