കേരളം

kerala

ETV Bharat / sitara

കേരള സർക്കാരിന്‍റെ പുരസ്‌കാര നേട്ടത്തിന് പൂർണിമയ്‌ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത് - sheela james

സംസ്ഥാന സർക്കാരിന്‍റെ മികച്ച വനിതാ സംരഭകയിലൊരാളായി തെരഞ്ഞെടുത്തത് പൂർണിമാ ഇന്ദ്രജിത്തിനെയാണ്.

poornima indrajith  Indrajith Sukumaran  Poornima Indrajith  Poornima Indrajith awards  prana  Kerala State Best Women Entrepreneur Award  Kerala Government State Award for woman entrepreneur  കേരള സർക്കാരിന്‍റെ പുരസ്‌കാര നേട്ടം  പൂർണിമയ്‌ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത്  മികച്ച വനിതാ സംരഭക  പൂർണിമാ ഇന്ദ്രജിത്ത്  ഇന്ദ്രജിത്ത് സുകുമാരൻ  കെ.കെ. ശൈലജ ടീച്ചര്‍  തി ഷിബുലാല്‍  ഷീല ജെയിംസ്  sheela james  sruthi shibulal
ഇന്ദ്രജിത്ത്

By

Published : Mar 5, 2020, 9:18 PM IST

പോയ വർഷത്തെ മികച്ച മൂന്ന് വനിതാ സംരഭകരിലൊരാൾ. മലയാളത്തിന്‍റെ പ്രിയ നടി പൂർണിമാ ഇന്ദ്രജിത്തിന് ലഭിച്ച സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരത്തിൽ ഭാര്യക്കൊപ്പം അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. ജോലിയിൽ പൂർണിമക്കുള്ള വേറിട്ട സമീപനവും ഉറച്ച വിശ്വാസവും പരിശ്രമവുമാണ് ഇങ്ങനെയൊരു നേട്ടം നേടിക്കൊടുത്തതെന്നും ഇന്ദ്രജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. പ്രിയപ്പെട്ടവളുടെ വിജയത്തിൽ അഭിമാനിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അവാർഡിനെ കുറിച്ച് വ്യക്തമാക്കുന്ന പ്രസ് റിലീസും ഇന്ദ്രജിത്ത് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധയാകർഷിച്ച വസ്‌ത്രങ്ങളുടെ ഡിസൈനറും പ്രാണയുടെ സ്ഥാപകയും എന്നതിനാണ് പൂർണിമയെസ അവാർഡ് ജേതാവായി തെരഞ്ഞെടുത്തത്. പൂർണിമക്കൊപ്പം അവാർഡ് പങ്കിട്ട താമര എന്ന ഹോസ്‌പിറ്റൽ ബ്രാന്‍ഡിന്‍റെ സ്ഥാപക ശ്രുതി ഷിബുലാല്‍, സറീന ബോട്ടീക്കിന്‍റെ ഷീല ജെയിംസ് എന്നിവർക്കും താരം തന്‍റെ അഭിനന്ദനവും ആശംസയും അറിയിച്ചു. താമരലെഷര്‍ എക്‌സ്പീരിയന്‍സിന്‍റെ സ്ഥാപകയും സിഇഒയും കൂടിയായ ശ്രുതിക്ക് ഹോട്ടല്‍ വ്യവസായ ശൃംഖലയിൽ സ്വന്തമായി ഒരു ബ്രാന്‍റുണ്ട്. ടെക്‌സ്റ്റൈല്‍ ഡിസൈന്‍ രംഗത്ത് മികച്ച വിജയം കൈവരിച്ചതിനാണ് ഷീലക്ക് പുരസ്‌കാരം. മാര്‍ച്ച്‌ ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര വിതരണം നിർവഹിക്കും.

ABOUT THE AUTHOR

...view details