കേരളം

kerala

ETV Bharat / sitara

നെറ്റ്ഫ്ളിക്‌സിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് ഇന്ത്യയില്‍ നിന്ന്

ആഗോളതലത്തില്‍ കണക്കെടുക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നാണ് നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് എന്നാണ് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നത്. കൊറിയന്‍ ഡ്രാമകള്‍ക്കടക്കം വലിയ സ്വീകരാര്യതയുള്ളതായും നെറ്റ്ഫ്ലിക്സ്

Netflix viewership in India  Films viewership on Netflix  Over the top  OTT  നെറ്റ്ഫ്ളിക്‌സിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് ഇന്ത്യയില്‍ നിന്ന്  നെറ്റ്ഫ്ളിക്‌സ്
നെറ്റ്ഫ്ളിക്‌സിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് ഇന്ത്യയില്‍ നിന്ന്

By

Published : Dec 10, 2020, 2:11 PM IST

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തൊട്ടാകെ പ്രശസ്തി ആര്‍ജിച്ച ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്സ്. നെറ്റ്ഫ്ളിക്സിന് മാത്രമല്ല ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ എന്നിവയ്ക്കും നിരവധി വരിക്കാരാണ് ഇന്ത്യയിലുള്ളത്. ലോക്ക് ഡോണ്‍ കാലത്ത് ആളുകള്‍ സമയം ചിലവഴിച്ചിരുന്നത് ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സീരിസുകളും സിനിമകളും കണ്ടുകൊണ്ടാണ്. ചെറിയ സ്മാര്‍ട്ട് ഫോണില്‍ പോലും വലിയ ഡാറ്റാ ആവശ്യമില്ലാതെ തന്നെ ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുവെന്നതാണ് ഇവയുടെ ജനപ്രീതിക്ക് മറ്റൊരു കാരണം. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

ആഗോളതലത്തില്‍ കണക്കെടുക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നാണ് നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് എന്നാണ് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നത്. കൊറിയന്‍ ഡ്രാമകള്‍ക്കടക്കം വലിയ സ്വീകരാര്യതയുള്ളതായും നെറ്റ്ഫ്ലിക്സ് പറയുന്നു. നെറ്റ്ഫ്ളിക്സിന്‍റെ 80 ശതമാനം വരിക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് നെറ്റ്ഫ്ളിക്സ് ഇന്ത്യ വൈസ് പ്രസിഡന്‍റ് മോണിക്ക ഷെര്‍ഗില്‍ പറഞ്ഞു. രാത് അകേലി ഹെയ് ആണ് ഏറ്റവും ശ്രദ്ധനേടിയ ത്രില്ലര്‍, എക്സ്‌ട്രാക്ഷന്‍, മലാഗ്, ദി ഓള്‍ഡ് ഗാര്‍ഡ് എന്നിവയാണ് ഏറെ സ്വീകാര്യതയുള്ള ആക്ഷന്‍ സിനിമകള്‍. ലുഡോയാണ് ഏറ്റവും ശ്രദ്ധ നേടിയ കോമഡി ചിത്രം.

2019-2020ൽ നോൺ-ഫിക്ഷൻ സീരിസുകള്‍ കാണുന്നവരുടെ എണ്ണം 250 ശതമാനത്തിലധികം വർധിച്ചു. 2019 നെ അപേക്ഷിച്ച് 2020ൽ 100 ​​ശതമാനത്തിലധികം ആളുകള്‍ ഡോക്യുമെന്‍ററികള്‍ കാണാന്‍ തുടങ്ങി. 370 ശതമാനത്തിലധികം ആളുകളാണ് കൊറിയന്‍ സീരിസുകള്‍ നെറ്റ്ഫ്ളിക്സില്‍ കാണുന്നത്.

ABOUT THE AUTHOR

...view details