പാലക്കാട്: ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അനിവാര്യമാണെന്നും സ്ത്രീകളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങൾക്കും സിനിമാ രംഗത്ത് കൂടുതൽ ഇടം നൽകണമെന്നും ഐഎഫ്‌എഫ്‌കെ പാലക്കാട് മേഖല ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ചലച്ചിത്ര രംഗത്ത് നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്, പക്ഷെ ചുരുക്കം ചിലര്‍ക്കൊഴികെ മറ്റാര്‍ക്കും പ്രവൃത്തി സ്വാതന്ത്ര്യം ലഭ്യമല്ലെന്ന് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് നടി സജിതാ മഠത്തിൽ പറഞ്ഞു.
ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അനിവാര്യമെന്ന് ഐഎഫ്‌എഫ്‌കെ ഓപ്പൺ ഫോറം - ഐഎഫ്‌എഫ്‌കെ ഓപ്പൺ ഫോറം വാര്‍ത്തകള്‍
ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണ്‍ ബീനാ പോൾ, ഡോ.മുഹമ്മദ് റാഫി, ഡോ. മേഘാ രാധാകൃഷ്ണൻ, അനഘ കോമളൻകുട്ടി തുടങ്ങിയവരും ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു
ഐഎഫ്‌എഫ്‌കെ ഓപ്പൺ ഫോറം
പുരുഷാധിപത്യത്തിന് കീഴിൽ ജോലി ചെയ്യേണ്ടവരായി സ്ത്രീകൾ മാറുകയാണെന്നും സ്ത്രീ പ്രാതിനിധ്യം വർധിച്ചിട്ടും ഈ രീതിയിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഡോ.അനു പാപ്പച്ചൻ പറഞ്ഞു. സ്ത്രീ ശബ്‌ദങ്ങൾക്കും സിനിമാ രംഗത്ത് ഇടമുണ്ടാകണമെന്നും ആവിഷ്കാര സ്വാതന്ത്ര്യം അനിവാര്യമാണെന്നും ഡോ.സംഗീത ചേന്നാമ്പുള്ളി അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, ഡോ.മുഹമ്മദ് റാഫി, ഡോ. മേഘാ രാധാകൃഷ്ണൻ, അനഘ കോമളൻകുട്ടി തുടങ്ങിയവരും ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു.