പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങരയുടേതായി ഒരുങ്ങുന്ന ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്' ചിത്രത്തിൽ പ്രമേയമാകുന്നത് മലബാർ കലാപ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചരിത്രവുമാണ്. "മലബാർ കലാപത്തിലെ പറയപ്പെടാത്ത നേതാവിന്‍റെ കഥ" എന്ന ടാഗ്‌ലൈനിലാണ് ചിത്രം പുറത്തിറക്കുന്നത്. സിനിമയുടെ തിരക്കഥ രണ്ടുമൂന്ന് പേർക്ക് കൈമാറിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ഗ്രേറ്റ് വാരിയം കുന്നത്തിന്‍റെ പ്രധാന ലൊക്കേഷൻ കണ്ണൂരിലെ പൈതൽ മലയാണ്. ആഫ്രിക്കൻ സ്വദേശിയാണ് ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാള നടന്മാരും മറ്റ് ഭാഷകളിൽ നിന്നുള്ളവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും ഇബ്രാഹിം വെങ്ങരയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഏറെ കാലത്തെ പഠനത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയതെന്നും അദ്ദേഹം അറിയിച്ചു.
പറയപ്പെടാത്ത മലബാർ കലാപത്തിലെ നേതാവിന്‍റെ കഥ; ദി ഗ്രേറ്റ് വാരിയം കുന്നത്ത് - The Great Variyam Kunnath
ഇബ്രാഹിം വെങ്ങരയുടെ ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്ന ചിത്രത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് വിവരിക്കുന്നത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മലയാളത്തിലെ പ്രശസ്‌ത നാടകാകൃത്തായ ഇബ്രാഹിം വെങ്ങരയുടേതാണ് എഴിൽ ചൊവ്വ, ഉപഹാരം, രാജസഭ തുടങ്ങിയ ഒരുപിടി മികച്ച നാടകങ്ങൾ. രാജസഭ എന്ന നാടകത്തിന് ഇബ്രാഹിം വെങ്ങരക്ക് 1997ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.