മലയാളികളുടെ പത്മരാജന്‍റെ കഥ സിനിമയിലേക്ക് വരികയാണെങ്കിൽ ആരായിരിക്കും അദ്ദേഹത്തിനെ വെള്ളിത്തിരയിൽ പകർത്താൻ അനുയോജ്യൻ? പ്യഥിരാജിന്‍റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് നടൻ ഹരീഷ് പേരടി പറയുന്നത് പത്മരാജന്‍റെ മകൻ അനന്തപത്മനാഭനും മുരളി ഗോപിയും ചേർന്ന് അതിനൊരു തിരക്കഥ ഒരുക്കിയാൽ അത് എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമ കൂടിയാകുമെന്നാണ്.
പൃഥിയാണ് പത്മരാജനാകാന്‍ അനുയോജ്യന്‍ ; ലെജന്‍റിന്‍റെ കഥ സിനിമയാക്കാൻ ഹരീഷ് പേരടിയുടെ നിർദ്ദേശം - ഹരീഷ് പേരടി
പത്മരാജന്‍റെ കഥ സിനിമയിലേക്ക് വരികയാണെങ്കിൽ പ്യഥിരാജ് അതിന് അനുയോജ്യനെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതെ പൃഥി പത്‌രാജന്‍റെ വേഷം ചെയ്യാൻ നല്ലൊരു ഓപ്‌ഷനാണ് എന്ന് പേരടിയുടെ നിർദ്ദേശത്തിന് മറുപടികളും വന്നു. ഹരീഷിന്‍റെ പോസ്റ്റിന് പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭൻ നന്ദി പറഞ്ഞു. അച്ഛന്‍റെ കഥ സിനിമയാകാനുള്ള പണി തുടങ്ങിയിട്ടുണ്ടെന്നും ഞാനതിന്‍റെ ഭാഗമല്ലെന്നുമാണ് മകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്. അച്ഛന്‍റെ 75-ാം പിറന്നാളായ 2020ൽ തന്നെ ചിത്രം പുറത്തിറങ്ങുമെന്നും അനന്തൻ പോസ്റ്റിലൂടെ അറിയിച്ചു.
"ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പികിന്‍റെ ചിന്ത വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ .പേര് പറയുന്നില്ല ഇപ്പോൾ .അച്ഛനെ നന്നായി അറിയുന്നവർ.. അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത്. ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ 'ഇന്സ്‌പൈയേഡ് ഫ്രം ഹിസ് ലൈഫ് ആന്‍റ് ടൈംസ്' എന്നു കൊടുത്താൽ മതി. എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ. പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ.2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം).ശരിയാണ് ഹരീഷ് പറഞ്ഞത്,ചിത്രത്തിൽ രാജുവിന് അച്ഛന്‍റെ ഛായ ഉണ്ട് .സ്നേഹം,ഹരീഷ്," അനന്തൻ പറഞ്ഞു. പൃഥ്വിയേക്കാള്‍ മോഹന്‍ലാലിനാവും പത്‌മരാജൻ കൂടുതൽ ഇണങ്ങുകയെന്നും മറ്റു ചിലര്‍ പറയുന്നുണ്ട്.