കേരളം

kerala

ETV Bharat / sitara

ആ ചിത്രം വെല്ലുവിളിയായിരുന്നു; ഫാന്‍സി ഡ്രസ്സിനായുള്ള ഗിന്നസ് പക്രുവിന്‍റെ കഷ്ടപ്പാട്! - malayalam movie

രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്തത്. സര്‍വ്വ ദീപ്തയുടെ ബാനറിലാണ് പക്രു ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആ ചിത്രം വെല്ലുവിളിയായിരുന്നു; ഫാന്‍സി ഡ്രസ്സിനായുള്ള ഗിന്നസ് പക്രുവിന്‍റെ കഷ്ടപ്പാട്!

By

Published : Aug 4, 2019, 11:08 PM IST

നായകനായും സംവിധായകനായും മലയാളക്കരയെ അത്ഭുതപ്പെടുത്തിയ നടന്‍ ഗിന്നസ് പക്രു അടുത്തിടെ നിര്‍മാണത്തിലേക്കും ചുവടുമാറിയിരുന്നു. ഗിന്നസ് പക്രു ആദ്യമായി നിര്‍മിച്ച സിനിമയായിരുന്ന ഫാന്‍സി ഡ്രസ്. ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയ്ക്ക് വേണ്ടി ഗംഭീര മേക്കവോറായിരുന്നു പക്രു നടത്തിയത്. ചിത്രത്തിന് വേണ്ടി താരം നടത്തിയ ആ മേക്കോവറിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പക്രു എത്തുന്നത്. അതിലെ കുട്ടിയായുള്ള കഥാപാത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ വീഡിയോ രൂപത്തില്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്ക് വേണ്ടി ചില്ലറ കഷ്ടപ്പാടൊന്നുമല്ല താരം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

കഥാപാത്രമാകാന്‍ വേണ്ടി തല മൊട്ട അടിക്കേണ്ടി വന്നിരുന്നു. പിന്നീട് അഞ്ച് മാസത്തെ നീരിഷണത്തിനൊടുവിലാണ് കുട്ടിയുടെ മേക്കോവറിലേക്ക് വന്നതെന്നും താരം വീഡിയോയില്‍ പറയുന്നു. ഇതിനിടെ പല തവണ ലുക്കുകള്‍ മാറ്റി പരീക്ഷിച്ചിരുന്നു. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി മണിക്കൂറുകളാണ് താരത്തിന് ചെലവഴിക്കേണ്ടി വന്നത്. പുറത്ത് വന്ന മേക്കിങ് വീഡിയോയിലൂടെയാണ് സിനിമയ്ക്ക് വേണ്ടി പക്രു നടത്തിയ കഷ്ടപ്പാടുകള്‍ പുറംലോകം അറിയുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കോട്ടയം പ്രദീപ്, ബിജുക്കുട്ടന്‍, ശ്വേത മേനോന്‍, സൗമ്യ മേനോന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചത്. സന്തോഷ് വര്‍മ, ജ്യോതിഷ് ടി കാശി എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രതീഷ് വേഗയാണ്. സര്‍വ്വ ദീപ്തയുടെ ബാനറിലാണ് പക്രു ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details