കേരളം

kerala

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം

സാഹിത്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ജ്ഞാനപീഠം. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

By

Published : Nov 29, 2019, 1:33 PM IST

Published : Nov 29, 2019, 1:33 PM IST

Updated : Nov 29, 2019, 2:21 PM IST

great poet akkitham achuthan namboothiri Jnanpith Award  മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം  അക്കിത്തത്തിന് ജ്ഞാനപീഠം  akkitham achuthan namboothiri Jnanpith Award  കവി അക്കിത്തത്തിന് ജ്ഞാനപീഠം
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം

ന്യൂഡല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാഹിത്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ജ്ഞാനപീഠം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2017 ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2008 ല്‍ കേരളസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചു. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി.

Last Updated : Nov 29, 2019, 2:21 PM IST

ABOUT THE AUTHOR

...view details