ഹാപ്പി വെഡ്ഡിംഗ്, തമാശ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഗ്രേസ് ആന്‍റണി സംവിധാനത്തിലേക്ക് കടക്കുന്നു. ക്നോളജ് എന്ന ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. "ഒരു അഭിനേതാവ് എന്നത് എനിക്ക് ഒരു അനുഗ്രഹമാണ്. എന്നാൽ, ഞാൻ ഒരു സംവിധായിക എന്ന നിലയിൽ ചെറിയ ശ്രമം നടത്തി. എന്‍റെ പുതിയ സംരംഭമായ ക്നോളജിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒരു ചെറിയ ഹ്രസ്വചിത്രം.." എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഗ്രേസ് ആന്‍റണി ഫേസ്‌ബുക്കിലൂടെ തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചു.
സംവിധാനം ഗ്രേസ് ആന്‍റണി; 'ക്നോളജ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി - kumbalangi nights
ക്നോളജ് എന്ന ഹ്രസ്വചിത്രത്തിലൂടെ ആദ്യ സംവിധാന സംരഭത്തിലേക്ക് ചുവടുവക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്‍റണി
ഗ്രേസ് ആന്‍റണി
നടൻ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരാണ് ക്നോളജിന്‍റെ പോസ്റ്റർ പുറത്തിറക്കിയത്. ഗ്രേസും എബി ടോം സിറിയകും ചേർന്ന് നിർമിക്കുന്ന ലഘു ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ഗ്രേസ് തന്നെയാണ്. എബി ടോം സിറിയക് സംഗീത സംവിധാനം നിർവഹിക്കുന്നു. അജയ് കുഞ്ഞുമോന്‍ ആണ് ഛായാഗ്രഹണം.