കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് നടി വാമിഖ ഖബ്ബി. ഇന്‍സ്റ്റഗ്രാമിലാണ് കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചുള്ള പോസ്റ്റ് വാമിഖ പങ്കുവെച്ചിരിക്കുന്നത്. 'ഡല്‍ഹി ചലോ' എന്ന മുദ്രാവാക്യവുമായി രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന റാലിക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെതിരെയും വാമിഖ പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഹരിയാനയുടെ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രി കര്‍ഷകരുടെ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചിരുന്നു. വീഡിയോയും വാമിഖ പങ്കുവെച്ചിട്ടുണ്ട്.
ജനാധിപത്യം തന്നെയല്ലേ ഇത്...? കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി ഗോദ നായിക - ഗോദ നായിക
ഇന്‍സ്റ്റഗ്രാമിലാണ് കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചുള്ള പോസ്റ്റ് വാമിഖ പങ്കുവെച്ചിരിക്കുന്നത്. 'ഡല്‍ഹി ചലോ' എന്ന മുദ്രാവാക്യവുമായി രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന റാലിക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെതിരെയും വാമിഖ പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്
'മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടന്ന് മരിക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഇരുന്ന് സംസാരിക്കാനാവില്ലേ...? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ... ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്ന് ശ്രമിക്കൂ സുഹൃത്തേ... രാത്രി പതിനൊന്ന് മണിക്ക് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് അന്തരീക്ഷ താപനില താഴ്ന്നിരിക്കുന്ന സമയത്താണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഡല്‍ഹിയിലേക്ക് സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുന്നത്' വാമിഖ കുറിച്ചു.
ടൊവിനോ നായകനായ ഗോദ സിനിമയിലൂടെയാണ് വാമിഖ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പൃഥ്വിരാജ് ചിത്രം നയനിലും വാമിഖ വേഷമിട്ടിട്ടുണ്ട്. പഞ്ചാബ് സ്വദേശിനിയാണ് വാമിഖ ഗബ്ബി.