"അവന്‍ അവനില്‍ തന്നെ കഥാപാത്രത്തെ കണ്ടെത്തി. ഏതൊരു സംവിധായകന്‍റെയും സ്വപ്നം പോലെ ഒന്ന്, ആ യുറേക്കാ നിമിഷം." മലയാളിയുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലിലെ പ്രതിഭയെക്കുറിച്ചുള്ള വാക്കുകളാണിത്. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ട്രാന്‍സി'ലെ താരത്തിന്‍റെ പ്രകടനത്തെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് അഭിനന്ദിച്ചിരിക്കുന്നത്.
ആ യുറേക്കാ നിമിഷം: ഫഹദിലെ അഭിനയ പ്രതിഭയെക്കുറിച്ച് ഗീതു മോഹൻദാസ് - nasriya
ഫഹദ് എന്ന അഭിനയ പ്രതിഭയെയും 'ട്രാന്‍സി'ലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് അഭിനന്ദിച്ചു.
"ഈ നിമിഷത്തില്‍ ഒരു നടന്‍ പൂർണമായും കഥാപാത്രമായി മാറുന്നത് ഞാന്‍ കണ്ടു. അവന്‍ അവനില്‍ തന്നെ കഥാപാത്രത്തെ കണ്ടെത്തി. ഏതൊരു സംവിധായകന്‍റെയും സ്വപ്നം പോലെ ഒന്ന്, ആ യുറേക്കാ നിമിഷം. നിനക്കും നിന്‍റെ ഭാവി ചിത്രങ്ങളുടെ സംവിധായകര്‍ക്കും ഇത്തരത്തിലുള്ള നിമിഷം ഇനിയും ലഭിക്കട്ടെ എന്നാശംസിക്കുന്നു ഫഹദ്," ഗീതു ഫേസ്‌ബുക്കിൽ കുറിച്ചു.
വിവാഹശേഷം ഫഹദും നസ്രിയയും ആദ്യമായി വെള്ളിത്തിരയിൽ ഒരുമിച്ച ചിത്രമാണ് ട്രാൻസ്. ഈ മാസം 20ന് തിയേറ്ററിലെത്തിയ ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അമൽ നീരദ് ആയിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് ട്രാൻസ്. ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മികച്ച പ്രതികരണത്തോടെ ചിത്രം പ്രദർശനം തുടരുകയാണ്.