കേരളം

kerala

By

Published : Jun 27, 2020, 3:42 PM IST

ETV Bharat / sitara

കാലു വേദനയിലും ക്യാമറയ്ക്ക് പിന്നിൽ നിൽക്കും: സച്ചിയെ കുറിച്ച് ഗൗരി പറയുന്നു

കാലു വേദന ഉണ്ടായിരുന്നിട്ടും മോണിറ്റർ ഉപയോഗിക്കാതെ, ക്യാമറയുടെ അടുത്ത് നിന്ന് രംഗങ്ങൾ സൂഷ്‌മമായി പരിശോധിച്ചിരുന്ന സച്ചിയുടെ ആത്മസമർപ്പണത്തെ കുറിച്ചും അയ്യപ്പനും കോശിയിലെയും കണ്ണമ്മയുടെ മാസ്‌ ഡയലോഗിന് സച്ചി നൽകിയ പ്രചോദനത്തെ കുറിച്ചും ഗൗരി എഴുതിയ ഓർമകുറിപ്പ്.

lijo jose pelliserry  അയ്യപ്പനും കോശിയും  ayyappanum koshiyum  സച്ചി സംവിധാനം  sachy director  ബിജു മേനോന്‍റെയും പൃഥ്വിരാജിന്‍റെയും  ഗൗരി നന്ദയുടെ കണ്ണമ്മ.  സച്ചി അന്തരിച്ചു  സച്ചിയെ കുറിച്ച് ഗൗരി  Gauri Nanda  late director Sachy  ayyappanum koshiyum  pritviraj  biju menon
സച്ചിയെ കുറിച്ച് ഗൗരി പറയുന്നു

സച്ചി സംവിധാനം ചെയ്‌തു‌ തിയേറ്ററുകളിൽ ഹിറ്റായി മാറിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. ബിജു മേനോന്‍റെയും പൃഥ്വിരാജിന്‍റെയും അയ്യപ്പൻ നായർക്കും കോശി കുര്യനും ഒപ്പം വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഗൗരി നന്ദയുടെ കണ്ണമ്മ. ചിത്രത്തിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട രംഗമായിരുന്നു അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മ, പൃഥ്വിരാജിന്‍റെ കഥാപാത്രത്തിനോട് പറയുന്ന പഞ്ച് ഡയലോഗ്. "നീ ഒരുപാട് ലോകം കണ്ടിട്ടുണ്ടാകും. എന്നാൽ, അടുത്തു നിന്ന് കാണേണ്ടതൊന്നും നീ കണ്ടിട്ടില്ല," എന്ന മാസ് ഡയലോഗ് തിയേറ്ററുകളിൽ നിറകൈയടി നേടി. എന്നാൽ, ആ രംഗം ചിത്രീകരിക്കുമ്പോൾ സച്ചി തനിക്ക് എന്തുമാത്രം പ്രചോദനമായിരുന്നു എന്ന് വിവരിക്കുകയാണ് ഗൗരി നന്ദ.

"കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ.

സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ. ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്‍റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....

സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട ... അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?

ഞാൻ : ആ സാർ മനസിലായി ..

അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..

ഞാൻ പറഞ്ഞു ഒകെ..

കണ്ണമ്മ എന്ന കഥാപാത്രത്തിന്‍റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത് ..

സച്ചിയേട്ടൻ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട് .. പക്ഷെ കാണിക്കില്ല ..

എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..

റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്‍റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..

ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..

രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ ...

അകാലത്തിൽ വിട പറഞ്ഞ സച്ചിക്ക് സീനുകൾ മികച്ചതായി അനുഭവപ്പെടുമ്പോൾ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുന്ന അച്ഛന്‍റെ സന്തോഷമാണ് പ്രകടിപ്പിച്ചിരുന്നതെന്ന് ഗൗരി ഓർത്തെടുക്കുന്നു. കാലു വേദന ഉണ്ടായിരുന്നിട്ടും ക്യാമറയുടെ അടുത്ത് നിന്ന് രംഗങ്ങൾ സൂഷ്‌മമായി പരിശോധിച്ചിരുന്ന സംവിധായകന്‍റെ ആത്മസമർപ്പണത്തെയും നടി ഗൗരി നന്ദ പരാമർശിക്കുന്നുണ്ട്. "കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്‍റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..

അപ്പോഴും കാലിന്‍റെ വേദന സാർ ന് നന്നായിട്ടു ഉണ്ട് ...

അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു ...

ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..

തന്‍റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..

ഏതൊരു രചിതാവിനും തന്‍റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ.. അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം.. എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്‍റെ കാരണം ഇതുതന്നെ ആണ്...." നടുവേദനയുടെ ശസ്‌ത്രക്രീയയ്‌ക്ക് അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട്, രണ്ടു ദിവസങ്ങൾ കഴിഞ്ഞ് സച്ചി അന്തരിച്ചു. മലയാള സിനിമാലോകത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു പ്രിയസംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിടവാങ്ങൽ.

ABOUT THE AUTHOR

...view details