കേരളം

kerala

ETV Bharat / sitara

ഫോറന്‍സിക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി; കഥാപാത്രത്തെ പരിചയപ്പെടുത്തി ടൊവിനോ - tovino thomas latest news

ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ്  നായിക. സാമുവല്‍ ജോണ്‍ കാട്ടൂക്കാരനെന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേര്

ഫോറന്‍സിക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി; കഥാപാത്രത്തെ പരിചയപ്പെടുത്തി ടൊവിനോ

By

Published : Nov 17, 2019, 4:51 PM IST

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ഫോറന്‍സിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. സാമുവല്‍ ജോണ്‍ കാട്ടൂക്കാരനെന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേര്. അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോക്കൊപ്പം നിരവധി കുട്ടികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാസ്റ്റിങ് കോള്‍ വഴി തെരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്‍റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെരീഫ്, ശ്രീകാന്ത് മുരളി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. വിഷു റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details