മനോഹരമായി ഒരുങ്ങി വിവിധ ഭാവങ്ങളില്‍ ക്യാമറക്ക് മുമ്പില്‍ ഇരുന്ന് കൊടുത്താലും ലഭിക്കാത്ത കിടിലന്‍ ഫോട്ടോകളും വീഡിയോകളുമായിരിക്കും പലപ്പോഴും ക്യാമറാമാന്‍ അപ്രതീക്ഷിതമായി പലരുടെയും ഭാവാഭിനയങ്ങളില്‍ നിന്ന് അവര്‍ അറിയാതെ പകര്‍ത്തുമ്പോള്‍ ലഭിക്കുക. ഇപ്പോള്‍ അത്തരം കാന്‍ഡിഡ് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ആരാധകരും ഏറെയാണ്. സ്വതസിദ്ധമായ രീതിയില്‍ ഓരോ മനുഷ്യനെയും കാണാന്‍ സാധിക്കുന്നത് അത്തരം നിമിഷങ്ങളിലായിരിക്കും. അത്തരത്തില്‍ തെന്നിന്ത്യയിലെ ചിലതാരങ്ങളുടെ കാന്‍ഡിഡ് ഭാവങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡലിന് അര്‍ഹരായ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ വിവിധ ഭാവങ്ങളാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്.
'കാന്‍ഡിഡ് മൊമന്‍റുകളുടെ പെരുമഴ' തീര്‍ത്ത അവാര്‍ഡ് നിശ - film stars Funny & Unseen
ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡലിന് അര്‍ഹരായ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ വിവിധ ഭാവങ്ങളാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്
'കാന്‍ഡിഡ് മൊമന്‍റുകളുടെ പെരുമഴ' തീര്‍ത്ത അവാര്‍ഡ് നിശ
ശിവകാര്‍ത്തികേയന്‍, ജയംരവി, മഞ്ജുവാര്യര്‍, ധനുഷ്, അമലപോള്‍, സായ്‌പല്ലവി, സംവിധായകന്‍ ശങ്കര്‍, വെട്രിമാരന്‍, യോഗി ബാബു, ഷെയ്ന്‍ നിഗം തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത അവാര്‍ഡ് നിശ കൂടിയായിരുന്നു ബിഹൈന്‍വുഡ്‌സിന്‍റേത്. താരങ്ങളുടെ മാത്രമല്ല ചടങ്ങ് നിയന്ത്രിച്ച അവതാരകരുടെ രസകരമായ നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.