പാലക്കാട്: ഫിലിം സൊസൈറ്റികൾ ചലച്ചിത്രമേളയ്ക്ക് നൽകുന്നത് കലവറയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം. മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും 'ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും' എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ അഭിപ്രായമുയർന്നു.
ഫിലിം സൊസൈറ്റികൾ ഐഎഫ്എഫ്കെക്ക് നൽകുന്നത് കലവറയില്ലാത്ത പിന്തുണ - palakkad iffk news latest
മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്ന് ഐഎഫ്എഫ്കെയിലെ സംവാദത്തിൽ അഭിപ്രായമുയർന്നു.
ലോക ക്ലാസിക് സിനിമകളെ പ്രാദേശിക തലത്തിൽ എത്തിക്കുന്നതിന് മലയാള സബ്ടൈറ്റിലുകൾക്ക് പ്രാധാന്യം നൽകണമെന്നും സിനിമ നിർമിക്കാൻ ആഗ്രഹമുള്ളവർക്കായി ഫിലിം സൊസൈറ്റികൾ സാമ്പത്തിക പിന്തുണ നൽകണമെന്നും സംവാദം ചർച്ച ചെയ്‌തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു. റെജി എം. ദാമോദരൻ മോഡറേറ്ററായ സംവാദത്തിൽ സിനിമാ നിരൂപകനായ ജി.പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, ഡോൺ പാലത്തറ, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു.