ചെന്നൈ: സിനിമാരംഗത്തെ ജിഎസ്‌ടിയെയും പൗരത്വ ഭേദഗതി നിയമത്തെയും രൂക്ഷമായി വിമർശിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്നും ഇതിനെക്കുറിച്ച് ഗവൺമെന്‍റുമായി ചർച്ച നടത്തണമെന്ന് ഇൻഡസ്‌ട്രിയിൽ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ ഫലമൊന്നുമുണ്ടായില്ലെന്ന് ഇന്നലെ നടന്ന 'യെസ്‌കോൺ 2020' എന്ന പരിപാടിക്കിടെ ഉലകനായകൻ വ്യക്തമാക്കി.
ജിഎസ്‌ടി സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു: കമൽ ഹാസൻ - Kamal Haasan
ചരക്ക് സേവന നികുതി (ജിഎസ്‌ടി) സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്നും ഇതിനെക്കുറിച്ച് ഗവൺമെന്‍റുമായി ചർച്ച നടത്തണമെന്ന് ഇൻഡസ്‌ട്രിയിൽ ആവശ്യപ്പെട്ടിരുന്നതായി ഉലകനായകൻ കമൽ ഹാസൻ പറഞ്ഞു.
"ജിഎസ്‌ടിക്കെതിരായി ഏറ്റവും ശക്തമായി പ്രതികരിച്ച ശബ്‌ദമാണ് തന്‍റേതെന്ന് നിങ്ങൾക്കൊർമയുണ്ടാകും. ഇത് സിനിമാ മേഖലയിൽ നടപ്പാക്കുമെന്ന് ഞാൻ മുന്നറിയിപ്പും നൽകിയിരുന്നു. അതുപോലെ, ഗവൺമെന്‍റിന് ഇതിൽ എത്രത്തോളം കൈകടത്താമെന്നുള്ളതിനെക്കുറിച്ച് സർക്കാരിനോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. എന്‍റെ സഹകരണത്തെ വളരെ ചെറുതായി കണ്ടതിന്‍റെ പ്രതിഫലം നമ്മൾ വലിയ തുക അടക്കേണ്ടി വരുന്നു എന്നതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ (ഭേദഗതി) നിയമത്തെയും ബിജെപി നയിക്കുന്ന ഗവൺമെന്‍റിനെയും എതിർക്കുന്നതായും താരം അറിയിച്ചു.