അഭിനേതാവായും സംവിധായകനായും തിളങ്ങിയ മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു. സംവിധായകനില്‍ നിന്നും ഇപ്പോള്‍ ഫാന്‍സി ഡ്രസിന്‍റെ നിര്‍മാണത്തിലൂടെ ലോകത്തിലെ എറ്റവും ഉയരം കുറഞ്ഞ നിര്‍മാതാവായി കൂടി മാറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഗിന്നസ് പക്രുവും, ഹരീഷ് കണാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാന്‍സി ഡ്രസിന്‍റെ ടീസര്‍ നടന്‍ ദിലീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗിന്നസ് പക്രുവിന്‍റെ ഫാന്‍സി ഡ്രസിന്‍റെ ടീസര്‍ പുറത്തുവിട്ട് ദിലീപ് - രഞ്ജിത്ത് സക്കറിയ
ഫാന്‍സി ഡ്രസിന്‍റെ നിര്‍മ്മാണത്തിലൂടെ ലോകത്തിലെ എറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവായി ഗിന്നസ് പക്രു. ചിത്രത്തിന്‍റെ ടീസര്‍ നടന്‍ ദിലീപ് പുറത്തുവിട്ടു
നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുളള ഒരു ചിത്രമാണ് ഫാന്‍സി ഡ്രസ് എന്നാണറിയുന്നത്. ഗോവയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നിരുന്നത്. നവാഗതനായ രഞ്ജിത്ത് സക്കറിയ ആണ് ഫാന്‍സി ഡ്രസിന്‍റെ സംവിധായകന്‍. സര്‍വദീപ്ത പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ഗിന്നസ് പക്രു ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജയ് കുമാറും രഞ്ജിത്ത് സക്കറിയയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. 'ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍റ് സണ്‍' എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു നേരത്തെ പങ്കുവെച്ചിരുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.