വ്യത്യസ്‌ത വേഷങ്ങൾ തെരഞ്ഞെടുക്കാറുള്ള ഫഹദ് ഫാസില്‍ 'മാലിക്' എന്ന ചിത്രത്തിലും വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടപ്പോൾ അത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അമ്പത്തിയഞ്ചുകാരന്‍റെ ലുക്കിലുള്ള മലയാളത്തിന്‍റെ യുവതാരമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ചാണ് ഫഹദ് എത്തുന്നതും.
മാലിക് വീണ്ടും ഞെട്ടിച്ചു; പുതിയ പോസ്റ്ററിൽ മധ്യവയസ്‌കനായി ഫഹദ് - ഫഹദ് ഫാസിൽ
മിലി, ടേക്ക് ഓഫ് ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിൽ കിടിലൻ മേക്കോവറിലാണ് ഫഹദ് ഫാസിൽ എത്തുന്നത്
മിലി, ടേക്ക് ഓഫ് ചിത്രങ്ങൾക്ക് ശേഷം മഹേഷ് സംവിധാനം ചെയ്യുന്ന മാലിക് ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ജോജു ജോർജ്, ചന്ദുനാഥ്, ദിലീഷ് പോത്തൻ, സലിംകുമാർ, നിമിഷ സജയൻ, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് താരങ്ങൾ. മാലിക്കിനായി സനു ജോൺ വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രശസ്‌ത ആക്ഷൻ ഡയറക്ടർ ലീ വിറ്റേക്കർ സംഘട്ടനമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിലിൽ മാലിക് തിയേറ്ററുകളിലെത്തും.