കേരളം

kerala

ETV Bharat / sitara

ലൈല...ഓ...ലൈല... - photoshot

തിരിച്ച് വരവിനൊരുങ്ങുന്ന തെന്നിന്ത്യന്‍ താരസുന്ദരി ലൈലയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍.

ലൈല...ഓ...ലൈല...

By

Published : May 26, 2019, 10:57 AM IST

മലയാളത്തില്‍ ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് തെന്നിന്ത്യന്‍ താര സുന്ദരി ലൈല. മലയാളത്തില്‍ ഇതാ ഒരു സ്‌നേഹഗാഥ, വാര്‍ ആന്‍റ് ലൗ അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ബാല സംവിധാനം ചെയ്ത പിതാമഹന്‍ അടക്കമുള്ള ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെയും ലൈല മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്. 2006 ല്‍ മോഹന്‍ലാലിന്‍റെ നായികയായെത്തിയ മഹാസമുദ്രത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ലൈല.

ഇപ്പോഴിതാ നീണ്ട 13 വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ലൈല. മണി ചന്ദ്രു സംവിധാനം ചെയ്യുന്ന ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലൈലയുടെ മടങ്ങിവരവ്. താരം മടങ്ങിവരവിനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ജെ എഫ് ഡബ്ല്യു മാഗസിനായുള്ള താരത്തിന്‍റെ ഫോട്ടോ ഷൂട്ട് വീഡിയോ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 13 വര്‍ഷത്തെ ഇടവേള തങ്ങളുടെ പ്രിയതാരത്തിന്‍റെ സൗന്ദര്യത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ABOUT THE AUTHOR

...view details